KeralaLatest NewsNews

നാലുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ  പ്രതിക്ക് കടുത്ത  ശിക്ഷ വിധിച്ചു  : പോക്സോ വകുപ്പ് ഭേദഗതി ചെയ്ത ശേഷമുള്ള  സംസ്ഥാനത്തെ  ആദ്യ  ശിക്ഷ വിധി

കാസർഗോഡ് : നാലുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ  പ്രതിക്ക് മരണം വരെ തടവു ശിക്ഷ വിധിച്ചു. കാസർകോട് ശങ്കരംപാടി സ്വദേശി വി എസ് രവീന്ദ്രനെയാണ് കാസർഗോഡ് ജില്ലാ അഡീഷണൽ സെഷൻസ് കോടതി  ശിക്ഷിച്ചത്.  പോക്സോ വകുപ്പ് ഭേദഗതി ചെയ്ത ശേഷമുള്ള  സംസ്ഥാനത്തെ  ആദ്യ  ശിക്ഷ വിധിയാണിത്. 25,000 രൂപാ പിഴ അടച്ചില്ലെങ്കിൽ രണ്ട് വർഷം കൂടുതൽ തടവ് അനുഭവിക്കണം. ഒരുമാസം നീണ്ട വിചാരണക്കൊടുവിലാണ്    വിധി പ്രസ്താവിച്ചത്.

Also read : 60 കാരിയായ വിധവയെ 31 കാരനായ അയൽക്കാരൻ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി

2018 ഒക്ടോബർ ഒൻപതിനായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന  നാലുവയസുകാരിയെ  വീട്ടിനകത്തേക്ക് കൂട്ടികൊണ്ടു പ്രതി  പോയി പീഡിപ്പിക്കുകയായിരുന്നു. പട്ടിക ജാതി വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. ശേഷം കുട്ടിയുടെ അമ്മ പോലീസിൽ പരാതി നൽക്കുകയായിരുന്നു.  അന്വേഷണത്തിൽ മറ്റ് രണ്ട് തവണകൂടി പ്രതി കുട്ടിയെ പീഡനത്തിന് ഇരയാക്കിയതായി കണ്ടെത്തി.

കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം തടയുന്നതിനുള്ള   പോക്‌സോ നിയമം 2018ലാണ് ഭേദഗതി ചെയ്തത്.  ഇതനുസരിച്ച് 12 വയസിന് താഴെയുള്ള കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചാൽ ജീവപര്യന്തം തടവുൾപ്പെടെ കനത്ത ശിക്ഷയാണ് ലഭിക്കുക

shortlink

Related Articles

Post Your Comments

Related Articles


Back to top button