കൊച്ചി: വൈന്‍ വീട്ടിലുണ്ടാക്കാം.. പ്രചരിക്കുന്നത് തെറ്റായ വാര്‍ത്ത , വാര്‍ത്തയുടെ സത്യാവസ്ഥ സ്ഥിരീകരിച്ച് എക്സൈസ് കമ്മീഷ്ണര്‍. സ്വന്തം ആവശ്യത്തിന് വീട്ടില്‍ വൈന്‍ നിര്‍മിക്കുന്നത് കുറ്റകരമല്ലെന്ന് എക്സൈസ് കമ്മീഷണര്‍ എസ് അനന്തകൃഷ്ണന്‍ ഐപിഎസ്. വീട്ടില്‍ വൈന്‍ നിര്‍മിക്കുന്നത് കുറ്റകരമാണെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഈ സാഹചര്യത്തിലാണ് എക്സൈസ് കമ്മീഷണറുടെ പ്രതികരണം.
സ്വന്തം ആവശ്യത്തിന് മാത്രം വീട്ടില്‍ നിര്‍മിക്കാം. എന്നാല്‍ വൈന്‍ നിര്‍മിച്ച് പുറത്തു നല്‍കുക എന്നത് അനുവദിക്കാന്‍ പറ്റാത്ത കാര്യമാണ്. മാത്രമല്ല വൈനില്‍ ആല്‍ക്കഹോള്‍ കലര്‍ത്തി പുറത്ത് കൊടുക്കുന്നതും ഉപയോഗിക്കുന്നതും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇതും നിയമ വിരുദ്ധമാണ്. പക്ഷെ ഇത് ഓരോ വീടുകളിലുമെത്തി പരിശോധിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്തെങ്കിലും പ്രശ്നങ്ങള്‍ സംഭവിച്ചാല്‍ ഉത്തരവാദിത്വം വീട്ടുകാര്‍ക്ക് തന്നെയായിരിക്കുമെന്നും എക്സൈസ് കമ്മീഷണര്‍ വ്യക്തമാക്കി.
വൈന്‍ നിര്‍മിച്ച് നല്‍കുമെന്ന തരത്തിലുള്ള ചില പരസ്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അതുകൊണ്ടാണ് ക്രിസ്മസ് പുതുവത്സര ആഘോഷവുമായി ബന്ധപ്പെട്ട സര്‍ക്കുലറില്‍ വീടുകളിലെ വൈന്‍ നിര്‍മാണത്തിലും പ്രത്യേക ശ്രദ്ധയുണ്ടാവണമെന്ന് ചൂണ്ടിക്കാട്ടിയത്. ഇതിനെ നിരോധനം എന്ന തലത്തിലേക്ക് മാറ്റി വ്യാജ പ്രചാരണം നടത്തുന്നത് മറ്റ് ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടാണെന്നും എക്സൈസ് കമ്മീഷണര്‍ പറഞ്ഞു.
വീടുകളില്‍ വൈന്‍ ഉണ്ടാക്കുന്നത് അബ്കാരി നിയമം പ്രകാരം ജാമ്യം കിട്ടാത്ത കുറ്റമാണെന്ന് ഓര്‍മ്മിപ്പിച്ച് എക്‌സൈസ് കഴിഞ്ഞ ദിവസം സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ഹോം മെയ്ഡ് വൈന്‍ വില്‍പനക്കുണ്ടെന്ന് സമൂഹ മാധ്യമങ്ങളില്‍ പരസ്യം ചെയ്യുന്നത് എക്‌സൈസ് നിരീക്ഷിക്കുന്നുണ്ട്. കൂടാതെ വൈന്‍ ഉണ്ടാക്കുന്ന വീഡിയോകള്‍ യുട്യൂബ് വഴി പ്രചരിപ്പിച്ച് വരുമാനം ഉണ്ടാക്കുന്നവരും സജീവമാകുന്നു. ഇതെല്ലാം കണക്കിലെടുത്തായിരുന്നു മുന്നറിയിപ്പ് നല്‍കിയത്.
Post Your Comments