KeralaLatest NewsNews

യൂത്ത് കോൺഗ്രസ് പുനഃസംഘടന: കെപിസിസി പ്രസിഡന്റുമായി ദേശീയ നേതൃത്വം ചർച്ച നടത്തി

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റുമായി ദേശീയ നേതൃത്വം ചർച്ച നടത്തി. ഏഴ് വർഷമായിട്ടുള്ള യൂത്ത് കോൺഗ്രസ് കേരള ഘടകം പിരിച്ചുവിട്ട സാഹചര്യത്തിൽ പുതിയ കമ്മിറ്റി ഉടൻ ഉണ്ടായേക്കും. എംഎൽഎമാരായ ഷാഫി പറമ്പിൽ, ശബരിനാഥൻ എന്നിവരുടെ പേരുകളാണ് ആദ്യം ഗ്രൂപ്പുകൾ മുന്നോട്ട് വച്ചിരുന്നത്. 35 വയസാണ് മത്സരിക്കാനുള്ള മാനദണ്ഡം. എന്നാൽ ഇരുവർക്ക് 35 വയസ് കഴിഞ്ഞിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ ഗ്രൂപ്പ് വീതംവെപ്പിനെതിരെ യൂത്ത് കോൺഗ്രസിൽ വന്ന പൊതുവികാരവും കണക്കിലെടുത്തിട്ടുണ്ട്. കൂടാതെ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും ഒരു വർഷത്തിനപ്പുറം നിയമസഭാ തെരഞ്ഞെടുപ്പും ഉള്ളതിനാൽ ഷാഫി പറമ്പിൽ, ശബരിനാഥൻ എന്നിവരെ മാറ്റി നിർത്തിയ ഒരു പുനഃസംഘടനയാണ് സംസ്ഥാന നേതൃത്വം തയ്യാറാക്കുന്നത്.

ALSO READ: അവസരോചിതവും അവസരവാദപരവുമായ അടവുനയങ്ങൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ മുൻപും ഉണ്ടായിട്ടുണ്ട് : എൻസിപിക്കെതിരെ വിമർശനവുമായി വി ടി ബൽറാം

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നേരത്തെ വിഷയത്തിൽ പരസ്യമായി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഒരാൾക്ക് ഒരു പദവി എന്ന മുല്ലപ്പള്ളി മുന്നോട്ടുവച്ച മാനദണ്ഡത്തിൽ എഗ്രൂപ്പ് അനുകൂല നിലപാട് സ്വീകരിച്ചെങ്കിലും ഐ ഗ്രൂപ്പ് എതിർപ്പ് പ്രകടമാക്കുകയാണ് ചെയ്തത്. യൂത്ത് കോൺഗ്രസിലെ തന്നെ ഹക്കിം പഴഞ്ഞിയെന്ന നേതാവ് യുവ എംഎൽഎമാർക്ക് എതിരെ പോസ്റ്റ് ഇട്ടതും സംഘടനയിൽ വലിയ ചർച്ചയായിരുന്നു. എംഎൽഎമാരെയല്ലാതെ മലപ്പുറം, കണ്ണൂർ യൂത്ത് കോൺഗ്രസ് പാർലമെന്റ് പ്രസിഡന്റുമാരായ റിയാസ് മുക്കോളി, റിജുൽ മാക്കുറ്റി എന്നിവരുടെ പേരുകളാണ് നേതൃത്വം മുന്നോട്ട് വക്കാൻ സാധ്യത.

shortlink

Related Articles

Post Your Comments

Related Articles


Back to top button