വളരെ രുചികരവും വ്യത്യസ്തവുമായ ഗോതമ്പു ദോശ എങ്ങനെ തയാറാക്കാമെന്നു നോക്കാം.
ചേരുവകള്‍
ഗോതമ്പ് പൊടി – 1 1/2 കപ്പ്
തേങ്ങ ചിരകിയത് – 1/2 കപ്പ്
തൈര് – 2 ടേബിള്‍സ്പൂണ്‍
സവാള -1
കാരറ്റ് – 1
പച്ചമുളക് – 2
ഇഞ്ചി – ചെറിയ കഷ്ണം
കറിവേപ്പില
കടുക് – 1 ടീസ്പൂണ്‍
എണ്ണ – 1 ടീസ്പൂണ്‍
ഉപ്പ്
വെള്ളം
ഒരു പാന്‍ ചൂടാക്കി കടുക് പൊട്ടിച്ച ശേഷം ചെറുതായി അരിഞ്ഞു വച്ച സവാള, ഇഞ്ചി, പച്ചമുളക്, കാരറ്റ്, കറിവേപ്പില എന്നിവ ചേര്‍ത്ത് വഴറ്റുക. അതിനുശേഷം ഈ കൂട്ട് ദോശയുടെ ബാറ്ററിലേക്കു ചേര്‍ത്ത് കൊടുക്കുക. തേങ്ങ ചിരകിയതും കൂടി ചേര്‍ത്ത് യോജിപ്പിച്ചെടുക്കുക.
സാധാരണ ദോശ പോലെ ചുട്ടെടുക്കുക. കൂടുതല്‍ രുചിക്ക് വേണ്ടി നെയ്യ് ചേര്‍ത്തുകൊടുക്കാം
Post Your Comments