ഉറക്കം ഉണരുമ്‌ബോള്‍ ഫോണെടുത്ത് സമയം നോക്കും. പിന്നെ ചാടിപ്പിടഞ്ഞ് എഴുന്നേറ്റ് ഒരോട്ടമാണ്. ഇതാണ് ഒട്ടുമിക്ക ആളുകളുടെയും രാവിലെ എഴുന്നേല്‍ക്കുന്ന രീതി. എന്നാല്‍ ഇത് തികച്ചും അനാരോഗ്യപരമായ കാര്യമാണ്. ഉറക്കമുണരുമ്‌ബോള്‍ ഉണ്ടായിരുന്ന ഉന്മേഷത്തെ ഇത് ഇല്ലാതാക്കുന്നുണ്ട്. എഴുന്നേറ്റതിനു ശേഷം നമ്മള്‍ ചെയ്യുന്ന ചില തെറ്റായ കാര്യങ്ങളാണ് ഇതിനു കാരണം.
ഉണരൂ ആരോഗ്യത്തോടെ
ഉണര്‍ന്നാല്‍ ഏതാനും നിമിഷങ്ങള്‍ ദീര്‍ഘനിശ്വാസം എടുക്കുക. ശേഷം ശുദ്ധമായ പച്ചവെള്ളം കുടിക്കുക.
പ്രകൃതിയുടെ ശബ്ദം
രാവിലെ അത്ര സുഖകരമല്ലാത്ത വാര്‍ത്തയും വാക്കുകളും കേട്ടാണ് ഉണരുന്നതെങ്കില്‍ അതുണ്ടാക്കുന്ന പ്രശ്‌നങ്ങളും വലുതായിരിക്കും. ഒരു ദിവസത്തെ മുഴുവന്‍ സന്തോഷവും അത് കെടുത്തിക്കളയും. അതുകൊണ്ട് എപ്പോഴും പ്രകൃതിയോടിണങ്ങി ജീവിക്കുക. പ്രകൃതിയോടുള്ള സമ്ബര്‍ക്കവും സൂക്ഷ്മമായ നിരീക്ഷണവും ഉന്മേഷം നല്‍കും.
മസിലുകളുടെ ആരോഗ്യം
ഉണര്‍ന്നു കഴിഞ്ഞാല്‍ മസിലുകളുടെ ആരോഗ്യത്തെക്കുറിച്ച് ശ്രദ്ധിക്കണം. എഴുന്നേല്‍ക്കുന്ന ഉടനെ നട്ടെല്ലിലെ മസിലുകള്‍ക്ക് അല്‍പം പിടുത്തമുള്ളതായി തോന്നാം. ഉണര്‍ന്നു കഴിഞ്ഞാല്‍ മൂന്നോ നാലോ തവണ നിവര്‍ന്ന് വലിഞ്ഞ് മസിലുകള്‍ ആയാസ രഹിതമാക്കാന്‍ ശ്രമിക്കുക.
രാവിലത്തെ കണി മൊബൈല്‍
രാവിലെ സമയം നോക്കാനായി മൊബൈല്‍ എടുക്കും. പിന്നെ മെയിലും മെസ്സേജുകളും നോക്കി എല്ലാറ്റിനും റിപ്ലേയും കൊടുത്ത ശേഷം മാത്രമേ കയ്യില്‍ നിന്നു വയ്ക്കു. എന്നാല്‍ ഈ ശീലം നിങ്ങളുടെ ഊര്‍ജ്ജം ഇല്ലാതാക്കന്‍ മാത്രമേ ഉപകരിക്കൂ.
പാലിനും ചായക്കും നോ പറയൂ
എല്ലാവരുടെയും ദിവസം ആരംഭിക്കുന്നത് പാലോ ചായയോ കുടിച്ചാണ്. എന്നാല്‍ ഇത് ആരോഗ്യത്തിന് ദോഷം ചെയ്യുന്നതാണ്.ഒരു പക്ഷെ നിങ്ങളുടെ ജീവന്‍ പോലും നഷ്ടമായേക്കാം. മെറ്റബോളിസം ഉയര്‍ത്തുന്നതിനായി രാവിലെ നാരങ്ങ വെള്ളം കുടിക്കുന്നതാണ് ഏറ്റവും ഉത്തമം.
പ്രഭാത ഭക്ഷണം
രാവിലെ വൈകി ഉണരുന്നവര്‍ പലരും സമയം ലാഭിക്കുന്നത് പ്രഭാത ഭക്ഷണം ഒഴിവാക്കിക്കൊണ്ടാണ്. ഇങ്ങനെ സ്ഥിരമായി ചെയ്യുന്നവര്‍ പിന്നീട് ഇതു മൂലമുള്ള അനാരോഗ്യപ്രശ്‌നങ്ങള്‍ നേരിടേണ്ടി വരും. സമയ നിഷ്ഠയില്ലാത്ത ഭക്ഷണ ക്രമം ആരോഗ്യത്തെ ഏറ്റവുമധികം പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ്. പ്രഭാത ഭക്ഷണത്തിന്റെ സമയം ഉണര്‍ന്ന് അര മണിക്കൂറിനുള്ളില്‍ പ്രഭാത ഭക്ഷണം കഴിക്കുന്നതാണ് ആരോഗ്യത്തിന് ഏറ്റവും നല്ലത്. പലര്‍ക്കും 10 മണിക്ക് ശേഷം കഴിക്കുന്നതാണ് ശീലം.
Post Your Comments