കല്‍ബുര്‍ഗി: എട്ട് വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി. കര്‍ണാടകയിലെ കല്‍ബുര്‍ഗിയിലെ ചിഞ്ചോളി താലൂക്കിലാണ് അതിദാരുണമായ സംഭവം നടന്നത്. രാവിലെ വീട്ടില്‍ നിന്നും ഇറങ്ങിയ കുട്ടി സ്കൂളില്‍ എത്തിയിരുന്നില്ല. വീട്ടുകാർ അന്വേഷണം നടത്തിയപ്പോൾ ഉച്ചസമയം പ്രദേശവാസിയായ യെല്ലപ്പ എന്നായള്ക്കൊപ്പം കുട്ടിയെ കണ്ടതായി ചിലര്‍ പറഞ്ഞു. തുടർന്ന് വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് ഇയാളെ പിടികൂടി ചോദ്യം ചെയ്തെങ്കിലും താന്‍ കണ്ടില്ലെന്നായിരുന്നു മറുപടി. സംശയം തോന്നി വീട്ടുകാര്‍ നല്കിയ പരാതിയിൽ സുലേപത്ത് പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തു.
Also read : ഒരുമിച്ച് ആത്മഹത്യ ചെയ്യാൻ വിസമ്മതിച്ച കാമുകിയെ കൊലപ്പെടുത്തി : യുവാവ് ജീവനൊടുക്കി
ശേഷം രാത്രിയോടെ പ്രദേശവാസികള്‍ ചേര്‍ന്ന് പ്രദേശത്ത് നടത്തിയ തെരച്ചിലിൽ മുല്ലമാരി ജലസേചന പദ്ധതിയോട് ചേര്‍ന്നുള്ള കനാലിന് സമീപത്തു നിന്നും കുട്ടിയുടെ മൃതദേഹം ലഭിക്കുകയായിരുന്നു. സ്ഥലത്ത് എത്തിയ പോലീസ് നടത്തിയ പരിശോധനയില്‍ പ്രതിയുടെ അടിവസ്ത്രവും അടുത്തായി ചോരത്തുള്ളികളും കണ്ടെത്തി. 35-കാരനായ യെല്ലപ്പ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി സംശയിക്കുന്നുണ്ടെന്നും, സ്കൂളിലേക്ക് പോകും വഴി ചോക്ലേറ്റ് നല്‍കിയാണ് യെല്ലപ്പെ കുട്ടിയെ കൂട്ടിക്കൊണ്ടു പോയതെന്നും പോലീസ് പറയുന്നു.
Post Your Comments