പാരീസ്: മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള 2019ലെ ബാലന് ഡി ഓര്‍ പുരസ്‌കാരം ബാഴ്സലോണയുടെ അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസിക്ക്. ആറാം തവണയാണ് ലയണല്‍ മെസ്സി ഈ നേട്ടം സ്വന്തമാകുന്നത്. ലോക ഫുട്‌ബോളര്‍ക്കുള്ള ഫിഫ ദ് ബെസ്റ്റ് പുരസ്‌കാരവും ഫ്രാന്‍സ് ഫുട്‌ബോള്‍ മാസിക നല്‍കുന്ന ബലോന്‍ ദ് ഓര്‍ പുരസ്‌കാരവും മെസ്സി സ്വന്തമാക്കി. സ്പാനിഷ് ക്ലബ് ബാര്‍സിലോനയെ ലാ ലിഗ ചാംപ്യന്മാരാക്കിയതും അര്‍ജന്റീനയെ കോപ്പ അമേരിക്ക ചാംപ്യന്‍ഷിപ്പില്‍ മൂന്നാമതെത്തിച്ചതുമാണ് മെസ്സിയെ പുരസ്‌ക്കാരത്തിന് അർഹനാക്കിയത്. സെപ്റ്റംബറില്‍നടന്ന ഫിഫ ദ ബെസ്റ്റ് പുരസ്‌കാരവും മെസിക്കായിരുന്നു.
Read also: ഏറ്റവും മികച്ച ട്രോളൻ തന്റെ വീട്ടിലുണ്ടെന്ന് വ്യക്തമാക്കി മെസ്സി
ഹോളണ്ടിന്റെ പ്രതിരോധനിരതാരം വിര്‍ജില്‍ വാന്‍ ഡെയ്ക്ക്, പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തുടങ്ങിയവരെ പിന്തള്ളിയാണ് താരം പുരസ്‌ക്കാരം നേടിയത്. 2009, 2010,2011,2012,2015 വര്‍ഷങ്ങളിലാണ് മെസ്സി ഇതിനു മുന്‍പ് പുരസ്‌കാരം നേടിയത്. അമേരിക്കന്‍ വനിതാ താരം മെഗാന്‍ റപീനോ വനിതാതാരത്തിനുള്ള പുരസ്‌കാരം നേടി. മികച്ച യുവതാരത്തിനുള്ള കോപ്പ ട്രോഫി യുവെന്റസിന്റെ ഡച്ച് താരം മാത്തിസ് ഡി ലിറ്റിനാണ്. യുഎസിനെ ലോക കിരീടത്തില്‍ ഒരിക്കല്‍ക്കൂടി മുത്തമിടാന്‍ സഹായിച്ചതാണ് മേഗനു നേട്ടമായത്.
Post Your Comments