ചെന്നൈ : തമിഴ്നാട്ടില്‍ കനത്ത മഴ തുടരുന്നു. ഇതുവരെ 23 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മേട്ടുപ്പാളയത്ത് മതിലിടിഞ്ഞുവീണ് പതിനേഴ് പേര്‍ മരിച്ചു. മതിലിടിഞ്ഞ് വീടുകള്‍ക്കുമേല്‍ വീണ് നാല് വീടുകള്‍ തകര്‍ന്നാണ് ദുരന്തമുണ്ടായത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയാണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ 5.30ഓടെയാണ് സംഭവം.
Read Also : കനത്ത മഴയെ തുടര്‍ന്ന് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു
ഗുരു (45), രാമനാഥ് (20), ഓവിയമ്മാള്‍ (50), നാദിയ (30), അനന്ദകുമാര്‍ (40), ഹരിസുധ (16), ശിവകാമി (45), വൈദേഗി (20), തിലഗവതി (50), ചിന്നമ്മാള്‍ (70), അറുകാണി (55), രുക്കുമണി (40), നിവേത (18), അക്ഷയ, (7), ലോഗുറാം (7) എന്നിവരാണ് മരിച്ചത്. രണ്ട് പേരുടെ വിവരങ്ങള്‍ ലഭ്യമല്ല.
കൂടുതല്‍ പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടിയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. തിരച്ചില്‍ തുടരുകയാണ്. അതേസമയം, തമിഴ്നാട്ടില്‍ ആറിടങ്ങളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. വെല്ലൂര്‍, തിരുവണ്ണാമലൈ, രാമനാദപുരം, തിരുനല്‍വേലി, തൂത്തുക്കുടി, തിരുവള്ളൂര്‍ എന്നിവിടങ്ങളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത്. കനത്ത മഴയെ തുടര്‍ന്ന് ചെന്നൈയില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. മദ്രാസ് യൂണിവേഴ്‌സിറ്റിയും തിരുവള്ളുവര്‍ യൂണിവേഴ്‌സിറ്റിയും പരീക്ഷകള്‍ മാറ്റിവച്ചിട്ടുണ്ട്.
Post Your Comments