KeralaLatest NewsIndia

ആര്‍എസ്‌എസ് കാര്യവാഹക് സുനിലിന്റെ വധം: ജംഇയ്യത്തുല്‍ ഇസ്ഹാനിയ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

മലപ്പുറം: തൊഴിയൂര്‍ സുനിലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ക്കൂടി അറസ്റ്റില്‍. തീവ്രവാദ സംഘടനയായ ജംഇയ്യത്തുല്‍ ഇസ്ഹാനിയഎന്ന സംഘടനയുടെ പ്രവര്‍ത്തകനായ പള്ളം ചെറുതായി സ്വദേശി സലീം ആണ് അറസ്റ്റിലായത്. നേരത്തെ ഇതേ സംഘടനയുടെ സജീവ പ്രവര്‍ത്തകരായ അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു.ജംഇയ്യത്തുല്‍ ഇസ്ഹാനിയയുടെ സജീവ പ്രവര്‍ത്തകനായിരുന്നു സലീം. നേരത്തെ അറസ്റ്റിലായ പ്രതികളുടെ ജീപ്പ് ഓടിച്ചിരുന്നത് സലീമാണ്.

കൂടാതെ സംഭവശേഷം പ്രതികളെ രക്ഷപെടാനും ഇയാള്‍ സഹായിച്ചിരുന്നു. വിദേശത്തേക്ക് രക്ഷപ്പെട്ട സലീം അവിടെ ഒളിവില്‍ കഴിയുകയായിരുന്നു.അടുത്തിടെ സലീം നാട്ടിലെത്തിയെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ചെറുതുരുത്തി പള്ളം എന്ന സ്ഥലത്തുവെച്ചാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ച അന്വേഷണ സംഘം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. പൂലാമന്തോള്‍ പാലൂര്‍ മോഹനചന്ദ്രന്‍ വധക്കേസിലും സലീം പ്രതിയാണ്.1994 ഡിസംബര്‍ നാലിനാണ് ആര്‍എസ്‌എസ് കാര്യവാഹക് തൊഴിയൂര്‍ സുനില്‍ കൊല്ലപ്പെടുന്നത്.

ആയുധവുമായെത്തിയ പ്രതികള്‍ ഉറങ്ങിക്കിടന്ന സുനിലിനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. സഹോദരന്‍ സുബ്രമണ്യന്റെ കൈ പ്രതികള്‍ വെട്ടിമാറ്റുക.യും ചെയ്തു.തിരൂര്‍ ഡിഐഎസ്പി കെ.എ സുരേഷ് ബാബു, പെരുമ്ബടപ്പ് ഇന്‍സ്പെക്ടര്‍ കെ.എം ബിജു, എസ് ഐ പ്രമോദ്,എ.എസ്.ഐ ജയപ്രകാശ്,എസ്.സി.പി.ഒ രാജേഷ്, സിപിഒ പ്രകാശ് എന്നിവരുള്‍പ്പെട്ട അന്വേഷണ സംഘമാണ് സലീമിനെ അറസ്റ്റ് ചെയ്തത്.

shortlink

Post Your Comments


Back to top button