Latest News

അമിത ഭാരം കുറയ്ക്കാന്‍ തക്കാളി സൂപ്പും

തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ നിങ്ങളുടെ ഡയറ്റ് പ്ലാനില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട ഒന്നാണ് തക്കാളി സൂപ്പ്. ശരീരഭാരം കുറയ്ക്കാന്‍ മാത്രമല്ല, ജലദോഷം, ചുമ, പനി എന്നിവയ്ക്ക് നല്ലൊരു പരിഹാരമാണ് തക്കാളി സൂപ്പ്. ഇത് ശരീരത്തെ ശുദ്ധീകരിക്കുകയും കൊഴുപ്പ് കത്തിച്ചു കളയുന്നതില്‍ പ്രധാന പങ്ക് വഹിക്കുകയും ചെയ്യുന്നു. തക്കാളി സൂപ്പ് ശരീരത്തിലെ ജലാംശം നിലനിര്‍ത്തുകയും കുറെ നേരത്തേക്ക് വിശപ്പില്ലാതെ നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു. ശരീരഭാരം കുറയ്ക്കാന്‍ തക്കാളി സൂപ്പ് എളുപ്പം തയ്യാറാക്കുന്നത് എങ്ങനെയെന്ന് അറിയാം.

തക്കാളി സൂപ്പ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം…

ചേരുവകള്‍

നന്നായി പഴുത്ത തക്കാളി 4 എണ്ണം
വെളുത്തുള്ളി 4 അല്ലി
ബീറ്റ്റൂട്ട് ഒരു ചെറിയ കഷ്ണം
വെണ്ണ 1 ടേബിള്‍ സ്പൂണ്‍
ഉപ്പ് പാകത്തിന്
പഞ്ചസാര ഒരു നുള്ള്
കുരുമുളകു പൊടി ആവശ്യത്തിന്
ഫ്രഷ് ക്രീം 1 ടേബിള്‍ സ്പൂണ്‍
കോണ്‍ഫ്ളവര്‍ പൊടി 1 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം…

ആദ്യം ഒരു കുക്കറില്‍ വെണ്ണ ചൂടാക്കി അതിലേക്ക് ചെറുതായി നുറുക്കിയ വെളുത്തുള്ളി ചേര്‍ക്കുക. പിന്നീട് തക്കാളി, ബീറ്റ്റൂട്ട്, 1 കപ്പ് വെള്ളം എന്നിവ ചേര്‍ത്ത് പാത്രം അടച്ച് രണ്ട് വിസില്‍ വരുന്നത് വരെ വേവിക്കുക.

പിന്നീട് കുക്കര്‍ തുറന്ന് വെന്ത തക്കാളിയില്‍ നിന്നും അതിന്റെ തൊലി അടര്‍ത്തിമാറ്റുക.

തക്കാളി തണുത്തു കഴിഞ്ഞാല്‍ ഒരു മിക്സിയിലേക്ക് മാറ്റി നന്നായി ബ്ലെന്‍ഡ് ചെയ്യുക.

ഈ മിശ്രിതം ഒരു പാത്രത്തിലെക്കു അരിച്ചു മാറ്റുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും പഞ്ചസാരയും ചേര്‍ത്ത് 45 മിനിറ്റ് ചൂടാക്കുക.

കോണ്‍ഫ്ളവര്‍ പൊടി 1 ടേബിള്‍ സ്പൂണ്‍ വെള്ളത്തില്‍ ലയിപ്പിച്ച് തിളയ്ക്കുന്ന മിശ്രിതത്തിലേക്കു ഒഴിക്കുക. പാത്രം ഇറക്കി വച്ച് ആവശ്യത്തിന് കുരുമുളകു പൊടി ചേര്‍ക്കുക. വിളമ്പുന്ന സമയത്തു അല്‍പം ക്രീമും ചേര്‍ക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button