ന്യൂഡൽഹി: മഹാരാഷ്ട്രയിൽ ശിവസേനയുമായി സഖ്യം രൂപീകരിച്ച കോൺഗ്രസ് ഹിന്ദുത്വ പ്രത്യശാസ്ത്രം അംഗീകരിച്ചാൽ അതിൽ തെറ്റ് പറയാനാകില്ലെന്ന് രാഷ്ട്രീയ നിരീക്ഷകർ. അധികാരത്തിന് വേണ്ടി സ്വന്തം പാർട്ടിയുടെ പ്രത്യശാസ്ത്രം തന്നെ തിരുത്തിയെഴുതുന്ന സ്ഥിതിയാണ് മഹാരാഷ്ട്രയിൽ ത്രികക്ഷി സഖ്യത്തിലൂടെ കോൺഗ്രസ് തെളിയിച്ചത്. കോൺഗ്രസ് – ശിവസേന കൂട്ടുകെട്ട് വിവാദം പുകയുമ്പോൾ ആർഎസ്എസ് മേധാവി മോഹൻ ഭാഗവതുമായി വേദി പങ്കിട്ടിരിക്കുകയാണ് പ്രമുഖ കോൺഗ്രസ് നേതാവ് ജനാർദൻ ദ്വിവേദി. ഭഗവദ് ഗീതയെ ആധാരമാക്കി ആർഎസ്എസ് സംഘടിപ്പിച്ച പരിപാടിയിലാണ് പാർട്ടി മുൻ ജനറൽ സെക്രട്ടറി കൂടിയായ ദ്വിവേദി മോഹൻ ഭാഗവതുമായി വേദി പങ്കിട്ടത്.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ തോൽവിയെ തുടർന്നാണ് ജനാർദൻ ദ്വിവേദി ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചത്. ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്രസർക്കാർ തീരുമാനത്തെ പിന്തുണച്ചും ദ്വിവേദി നേരത്തെ രംഗത്ത് വന്നിരുന്നു. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും വേദിയിൽ സന്നിഹിതയായിരുന്നു.
Post Your Comments