Latest NewsKeralaNews

എസി വന്‍ശബ്ദത്തോടെ പൊട്ടിത്തെറിച്ചു : വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

തിരുവനന്തപുരം : എസി വന്‍ശബ്ദത്തോടെ പൊട്ടിത്തെറിച്ചു, വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു . തിരുവനന്തപുരത്താണ് സംഭവം.
കുന്നുകുഴി വരമ്പാശേരി ലെയ്‌നില്‍ മാരാര്‍ജി ഭവനു സമീപം ഓമനയുടെ അശ്വതി എന്ന വീട്ടിലാണ് എസി പൊട്ടിത്തെറിച്ച് തീ പിടിച്ചത്. ഏകദേശം അമ്പതിനായിരത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. രാത്രി പതിനൊന്നരയ്ക്കാണ് സംഭവം. ഈ സമയം വയോധികരായ ഓമനയും തങ്കമണിയും തീ പിടിച്ച മുറിയില്‍ കിടന്നുറങ്ങിയിരുന്നു.

Read Also : ടിവി വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു : തീ പടര്‍ന്ന് വീടിന് നാശനഷ്ടം

പുറത്തെ മുറിയില്‍ ഇവരുടെ സഹോദരന്‍ ജയചന്ദ്രനും ഉണ്ടായിരുന്നു. എസി പൊട്ടിത്തറിച്ച ശബ്ദവും തീയും കണ്ടു പുറത്തേക്ക് ഓടി ബഹളം വച്ചപ്പോഴാണ് നാട്ടുകാര്‍ പൊലീസിനെയും ഫയര്‍ഫോഴ്സിനെയും വിവരമറിയിച്ചത്. തീ കെടുത്തി വയോധികരെ ബന്ധുവീട്ടിലേക്ക് മാറ്റി. ലീഡിങ് ഫയര്‍ മാന്‍ സന്തോഷ്‌കുമാറിന്റെ നേതൃത്വത്തില്‍ ഒരു യൂണിറ്റ് എത്തിയിരുന്നു. എസി പൊട്ടിത്തറിയ്ക്കാനുണ്ടായ കാരണം അറിവായിട്ടില്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button