Latest NewsKeralaNews

VIDEO: ‘വിലക്ക് ശരിയായ രീതിയല്ല, ഈഗോയാണ് പ്രശ്‌നം; ചീത്ത പേരുണ്ടാകുന്നത് മലയാള സിനിമയ്ക്ക് തന്നെയാണ്’ : ഷെയ്ന്‍ നിഗത്തിന് വിലക്കേര്‍പ്പെടുത്തിയതില്‍ പ്രതികരിച്ച് ഷമ്മി തിലകന്‍

കൊച്ചി: യുവനടന്‍ ഷെയ്ന്‍ നിഗത്തിനെ നിര്‍മ്മാതാക്കളുടെ സംഘടന വിലക്കിയതോടെ സംഭവത്തില്‍ പ്രതികരിച്ച് നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ നടന്‍ ഷമ്മി തിലകനും വിഷയത്തില്‍ പ്രതികരിക്കുകയുണ്ടായി. സംഘടനകളുടെ നേതാക്കള്‍ രംഗത്ത് വന്ന് വിഷയം രമ്യമായി പരിഹരിക്കണമെന്നാണ് ഷമ്മി തിലകന്‍ ഇസി ന്യൂസിനോട് പ്രതികരിച്ചത്. ‘വിലക്ക് ശരിയായ രീതിയല്ല. ചെറിയ പയ്യനാണ് ഷെയ്ന്‍. മുതിര്‍ന്നവര്‍ പക്വതയോടെ കാര്യങ്ങള്‍ ഷെയ്‌നോട് പറഞ്ഞ് മനസിലാക്കുകയാണ് വേണ്ടത്. സിനിമ മേഖല പുതുതലമുറയ്ക്കും ഉള്ളതാണ്. അവരെ പരിഗണിക്കാതെ വിലക്കുകയല്ല വേണ്ടത്. അവര്‍ക്ക് വളര്‍ന്ന് വളരാനുള്ള സാഹചര്യം സൃഷ്ടിച്ചു കൊടുക്കുകയാണ് നമ്മുടെ ഉത്തരവാദിത്വം. കുറച്ചു പേരുടെ ഈഗോയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. അവസാനം ചീത്തപേരുണ്ടാകുന്നത് മലയാള സിനിമയ്ക്ക് തന്നെയാണ്. അങ്ങനെ തള്ളിക്കളയാന്‍ പറ്റുന്ന ഒരാളല്ല ഷെയ്ന്‍. ഒരുപക്ഷേ നാളെ മലയാള സിനിമയുടെ സൂപ്പര്‍ സ്റ്റാര്‍ ലെവലിലേക്ക് എത്തില്ലെന്ന് ആരു കണ്ടു? അവനെ പറഞ്ഞ് മനസിലാക്കുകയാണ് വേണ്ടത്. അല്ലാതെ വിലക്കുകയല്ല വേണ്ടതെന്നും ഷമ്മി തിലകന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button