കെ.എച്ച്.ആർ.ഡബ്ല്യു.എസിന്റെ അധീനതയിൽ കോഴിക്കോട്, മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രികളിൽ പ്രവർത്തിക്കുന്ന എ.സി.ആർ. ലാബുകളിലേക്ക് ലാബ് ടെക്നീഷ്യൻ ട്രെയിനിമാരെയും കോഴിക്കോട് റിജിയണിലേക്ക് ഡ്രൈവർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരെയും നിയമിക്കുന്നതിന് ഡിസംബർ 4ന് രാവിലെ പത്തിന് തിരുവനന്തപുരം കെ.എച്ച്.ആർ.ഡബ്ല്യു.എസ് ആസ്ഥാനത്ത് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും.
കേരള സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ബി.എസ്സി എം.എൽ.റ്റി/ഡി.എം.എൽ.റ്റി-ൽ യോഗ്യത നേടിയവർക്ക് ലാബ് ടെക്നീഷ്യൻ ട്രെയിനിയായി അപേക്ഷിക്കാം. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. 30 വയസിൽ താഴെയായിരിക്കണം പ്രായം. ഡിഗ്രിയും ഡി.റ്റി.പി. (മലയാളം & ഇംഗ്ലീഷ്) ആണ് ഡാറ്റാ എൻട്രി ഓപ്പറേറ്റർ യോഗ്യത. 3-5 വർഷം പ്രവൃത്തി പരിചയം വേണം. പ്രായം 30-40 വയസ്സ്. ഡ്രൈവർ കം അറ്റൻഡർ തസ്തികയിൽ ഏഴാം ക്ലാസ് പാസ്സായിരിക്കണം. എൽ.എം.വി & എച്ച്.എം.വി ലൈസൻസ്, ബാഡ്ജ് നിലവിൽ ഉണ്ടായിരിക്കണം. 5-7 വർഷം പ്രവൃത്തി പരിചയം വേണം. 30-40 ആണ് പ്രായം.
കേരള സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് യോഗ്യത, പ്രവൃത്തി പരിചയം നേടിയിട്ടുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റയോടൊപ്പം യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ,് പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ്, വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവയുടെ അസലും പകർപ്പും സഹിതം വാക്ക്-ഇൻ- ഇന്റർവ്യൂവിനെത്തണം.
Post Your Comments