വന്‍കുടല്‍ മുതല്‍ താഴേക്കുള്ള ഭാഗങ്ങള്‍ കൂടിച്ചേര്‍ന്ന് ജനിച്ച പെണ്‍കുഞ്ഞുങ്ങളെ പിരിക്കാൻ തയ്യാറാകാതെ ഒരമ്മ. മൂന്ന് വയസ്സായ കാലിയും, കാര്‍ട്ടറുമാണ് ഈ വിധത്തിൽ ജനിച്ചിരിക്കുന്നത്. കുട്ടികളുടെ ഈ അവസ്ഥ തിരിച്ചറിഞ്ഞ ഡോക്ടര്‍മാര്‍ അബോര്‍ഷന്‍ വിധിച്ചെങ്കിലും ഇതിനും അമ്മയായ ചെല്‍സി ടോറസ് അനുവാദം നൽകിയിരുന്നില്ല. 2017ലാണ് ചെല്‍സി കാലിയ്ക്കും, കാര്‍ട്ടറിനും ജന്മം നല്‍കിയത്. കഴിഞ്ഞ രണ്ട് വര്‍ഷമായി വൈകല്യമുള്ള കുട്ടികളെ എങ്ങിനെ വളര്‍ത്താമെന്നാണ് ഇവർ പഠിച്ചുവരുന്നത്.
Read also: ഇരട്ടകളെ കാത്തിരുന്ന യുവതിക്ക് പിറന്നത് രണ്ട് തലയും മൂന്ന് കൈകളുമുള്ള കുഞ്ഞ്
മൂന്നാം പിറന്നാള്‍ ആഘോഷിക്കുന്ന മക്കള്‍ ഒരുമിച്ചുള്ള ഈ ജീവിതവുമായി ഇഴുകിച്ചേര്‍ന്ന് കഴിഞ്ഞെന്നാണ് ചെല്‍സി വാദിക്കുന്നത്. ചുറ്റുമുള്ളവര്‍ ചെല്‍സിയെ കണക്കിന് ഉപദേശിക്കുന്നുണ്ടെങ്കിലും പെണ്‍മക്കളെ പിരിക്കാന്‍ സര്‍ജറി നടത്താന്‍ ഇവര്‍ തയ്യാറല്ല. അത്തരമൊരു സര്‍ജറിയെക്കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ലെന്നാണ് ചെൽസി പറയുന്നത്. ഇപ്പോള്‍ കുട്ടികള്‍ ഈ വിധം ജീവിക്കാന്‍ പഠിച്ച് കഴിഞ്ഞു. സംസാരിക്കാനും സാധിക്കുന്നുണ്ട്. ഇവര്‍ ഒരുമിച്ച് നടക്കുന്നതാണ് ഇനിയുള്ള സ്വപ്‌നമെന്നും ചെൽസി കൂട്ടിച്ചേർക്കുന്നു.
Post Your Comments