മഹാരാഷ്ട്രയില്‍ ശിവസേന കോണ്‍ഗ്രസ് സഖ്യ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുൻപ് കോണ്‍ഗ്രസിനെ വെട്ടിലാക്കി ശിവസേന. ത്രികക്ഷി സര്‍ക്കാരിന്റെ മുന്നോട്ട് പോക്കിനായുള്ള പൊതുമിനിമം പ്രോഗ്രാമില്‍ മതേതരത്വം എന്ന വാക്ക് ഉപയോഗിക്കരുതെന്ന് ശിവസേന ആവശ്യപ്പെട്ടു.രാത്രി 7 മണിക്ക് മുമ്പ് ഉദവ് താക്കറെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്ബ് സിഎംപി( കോമണ്‍ മിനിമം പ്രോഗ്രോം) പുറത്തിറങ്ങും. ഇപ്പോൾ ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ നടത്തിക്കഴിഞ്ഞു.
ഇതിനിടെ ശിവസേന ഇന്ത്യയിലെ ഏറ്റവും വലിയ വര്‍ഗ്ഗീയ കക്ഷി എന്ന നിലപാടില്‍ നിന്ന് പിന്നോട്ട് പോയ കോണ്‍ഗ്രസ് ശിവസേന ഇനി മതേതര നിലപാടുകളുമായി മുന്നോട്ട് പോകണമെന്ന നിര്‍ദ്ദേശം സഖ്യ ചര്‍ച്ചകളില്‍ മുന്നോട്ട് വച്ചിരുന്നു. ശക്തമായ ഉറപ്പുകള്‍ വേണമെന്നായിരുന്നു കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ മതേതരത്വം എന്ന പരാമര്‍ശം പൊതുമിനിമം പ്രോഗ്രാമില്‍ വേണ്ടെന്ന് ശിവസേന വ്യക്തമാക്കിയതോടെ തുടക്കത്തിലെ കല്ലുകടിച്ച അവസ്ഥയിലാണ് കോണ്‍ഗ്രസും, എന്‍സിപിയും.
ഉപതെരഞ്ഞെടുപ്പ്: ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മുന്നില്‍; ഉത്തരാഖണ്ഡില്‍ ബി.ജെ.പി
മുംബൈയിലെ ശിവജി പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രിയെ കൂടാതെ ആറ് മന്ത്രിമാര്‍ കൂടി സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ ഭഗത് സിങ് കോശിയാരി സത്യവാചകം ചൊല്ലിക്കൊടുത്തു.സഖ്യകക്ഷികളായ ശിവസേന, എന്‍.സി.പി, കോണ്‍ഗ്രസ് പാര്‍ട്ടികളില്‍ നിന്ന് രണ്ട് വീതം അംഗങ്ങളാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്.മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് ചടങ്ങില്‍ പങ്കെടുത്തു. മുകേഷ് അംബാനി കുടുംബസമേതം ചടങ്ങിനെത്തി.
Post Your Comments