Latest NewsKeralaIndia

ഷഹ്ലയുടെ മരണം ; സ്ഥലംമാറ്റം ആവശ്യപ്പെട്ട് സര്‍വജന സ്കൂളിലെ മുഴുവന്‍ അധ്യാപകരും

മാനസികമായി ഏറെ പ്രയാസം നേരിടുന്നു എന്ന കാരണമാണ് കത്തില്‍ സൂചിപ്പിച്ചിട്ടുള്ളത്.

സുല്‍ത്താന്‍ ബത്തേരി: ഷഹല ഷെറിനു പാമ്പ് കടിയേറ്റ ഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ മുഴുവന്‍ അധ്യാപകരും രേഖാമൂലം സ്ഥലംമാറ്റം ആവശ്യപ്പെട്ടു. യുപി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ മുഴുവന്‍ അധ്യാപകരുമാണ് സ്ഥലം മാറ്റം ആവശ്യപ്പെട്ടത്.മാനസികമായി ഏറെ പ്രയാസം നേരിടുന്നു എന്ന കാരണമാണ് കത്തില്‍ സൂചിപ്പിച്ചിട്ടുള്ളത്.

യുപി, ഹൈസ്കൂള്‍ വിഭാഗങ്ങളിലായി 26 അധ്യാപകരും ഹയര്‍ സെക്കന്‍ഡറിയില്‍ 10 അധ്യാപകരുമാണ് സ്ഥിര നിയമനത്തില്‍ ഉള്ളത്.സസ്പെന്‍ഷനിലായ മൂന്ന് അധ്യാപകര്‍ ഒഴികെ ബാക്കിയെല്ലാവരും കത്തില്‍ ഒപ്പിട്ടിട്ടുണ്ട്. ഷഹ്‌ല പാമ്പ് കടിയേറ്റു മരിച്ചതുമായി ബന്ധപ്പെട്ട് അധ്യാപകര്‍ക്കു നേരെ വലിയ ആക്ഷേപങ്ങളും ആക്രമണശ്രമങ്ങളും ഉണ്ടായിരുന്നു. മാറ്റം ആവശ്യപ്പെട്ടു ജില്ലാ വിദ്യാഭ്യാസ ഓഫീസറെ ആവശ്യം അറിയിക്കുകയും പൊതുവിദ്യാഭ്യാസ ഉപ ഡയറക്ടര്‍ക്ക് കത്ത് നല്‍കുകയും ചെയ്തു.

ആദിവാസി ഭവന പദ്ധതിയില്‍ ക്രമക്കേട് നടത്തി: സിപിഐ നേതാവ് ബഷീര്‍ അറസ്റ്റില്‍

അതിനിടെ, പ്രതി ചേര്‍ക്കപ്പെട്ട അധ്യാപകര്‍ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചു. സ്കൂള്‍ പ്രധാനാധ്യാപകന്‍ കെകെ മോഹനന്‍, അധ്യാപകന്‍ സിപി ഷജില്‍ എന്നിവര്‍ ഹൈക്കോടതിയിലും ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ എകെ കരുണാകരന്‍ ജില്ലാ സെഷന്‍സ് കോടതിയിലുമാണ് അപേക്ഷ സമര്‍പ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button