കഠിനമായ വ്യായാമവും ശീലമാക്കിയവർ സൂക്ഷിക്കണം. അസ്ഥികളുടെ ആരോഗ്യത്തിന് ദോഷമുണ്ടായേക്കാം. ശരീരത്തിന് വേണ്ടത്ര കലോറി ലഭിക്കാത്ത അവസ്ഥയിലെ കഠിനവ്യായാമമാണ് അസ്ഥികൾക്ക് ഭീഷണിയാകുന്നത്.
സ്‌ത്രീ പുരുഷഭേദമെന്യേ ഈ പ്രശ്‌നം കണ്ടുവരുന്നുണ്ടെങ്കിലും സ്‌ത്രീകൾക്കാണ് ഇത്തരം ഭീഷണി കൂടുതൽ നേരിടേണ്ടി വരുന്നത്. അതും ആർത്തവ വിരാമത്തിന് ശേഷം. കലോറി തീരെക്കുറഞ്ഞ ഭക്ഷണം കഴിച്ചിട്ട് ജിമ്മിൽ ദീർഘനേരം ചെലവഴിക്കും മുൻപ് ഒന്നോർക്കുക. അസ്ഥികളുടെ ആരോഗ്യം വേഗത്തിൽ ഇല്ലാതെയാകും. പ്രത്യേകിച്ചും സ്ത്രീകളിൽ ഓസ്റ്റിയോപൊറോസിസിന് സാദ്ധ്യത കൂടുതലായതിനാൽ. ആർത്തവവിരാമത്തിന് ശേഷം ഈസ്ട്രജൻ ഹോർമോണിന്റെ ഉത്പാദനം കുറയുന്നതാണ് സ്ത്രീകളുടെ അസ്ഥികൾ ദുർബലമാകാൻ കാരണം. ഈ ഘട്ടത്തിൽ മതിയായ കലോറിയുള്ള ആഹാരം കഴിച്ചു മാത്രമേ വ്യായാമം ചെയ്യാവൂ.
Post Your Comments