എട്ട് ആരോഗ്യപ്രശ്നങ്ങള്‍ മാറ്റാന്‍ വീട്ടില്‍ തയ്യാറാക്കുന്ന ഒരു പാനീയം മതിയാകും. ഇതെന്താണെന്നും എങ്ങിനെയാണു തയ്യാറാക്കുകയെന്നും ഏതൊക്കെ രോഗങ്ങള്‍ക്കാണ് പ്രതിവിധിയാകുന്നതെന്നും അറിയാം.
എട്ടു രോഗങ്ങള്‍ മാറ്റും ഈ പാനീയം
ചേരുവകള്‍
ഇഞ്ചി-അര ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി-1 ടേബിള്‍ സ്പൂണ്‍
കറുവാപ്പട്ട പൊടി-1 ടീസ്പൂണ്‍
പാല്-അരക്കപ്പ്
തേന്‍-1 ടീസ്പൂണ്‍
പാലില്‍ തേനൊഴികെയുള്ള എല്ലാ ചേരുവകളും ചേര്‍ത്തു തിളപ്പിയ്ക്കുക. ഇതു വാങ്ങി ചൂടാറുമ്പോള്‍ തേന്‍ ചേര്‍ത്തിളക്കാം. ഇതു ദിവസവം കുടിയ്ക്കുന്നത് ഏതെല്ലാം രോഗങ്ങള്‍ക്കുള്ള പ്രതിവിധിയാണെന്നറിയൂ,
ഈ പാനീയം ശരീരത്തിന്റെ അപചയപ്രക്രിയ വര്‍ദ്ധിപ്പിയ്ക്കും. അമിതവണ്ണം തടയും.
വയറിന്റെ കനത്തിന് പറ്റിയൊരു ഉത്തമ ഉപാധിയാണിത്. വയറ്റിലെ ആസിഡ് തോതു കുറയ്ക്കും.
ശരീരത്തിന് പ്രതിരോധശേഷി നല്കുവാനും ഈ പാനീയം കുടിയ്ക്കുന്നത് ഏറെ നല്ലതാണ്.
സന്ധിവേദനയ്ക്കും നീരു വരുന്നതിനുമെല്ലാമുള്ള നല്ലൊരു പരിഹാരമാണിത്.
ഫ്ളൂ തടയാന്‍ ഈ പാനീയം സഹായകമാണ്. ബാക്ടീരിയ, വൈറസ് എന്നിവയെ ഇത് ഇല്ലാതാക്കുന്നതാണ് ഇതിനു കാരണം.
തൊണ്ടയിലെ അണുബാധയ്ക്കും തൊണ്ടവേദനയ്ക്കുമുള്ള നല്ലൊരു പരിഹാരം കൂടിയാണിത്.
ചര്‍മത്തിന് ഇറുക്കം നല്‍കാനും നിറവും തിളക്കവും നല്‍കാനും ഇത് സഹായിക്കും. ചര്‍മകോശങ്ങളില്‍ ഈ പാനീയം പ്രവര്‍ത്തിയ്ക്കുന്നതാണ് കാരണം.
Post Your Comments