Latest NewsKeralaNews

വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ വൃദ്ധയുടെ മൃതദേഹം കണ്ടെത്തി, ദുരൂഹത : സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ വൃദ്ധയുടെ മൃതദേഹം കണ്ടെത്തി. ബാലരാമപുരം കട്ടച്ചൽകുഴിയിൽ, തിരണിവിള വീട്ടിൽ ഓമന (65)യാണ് മരിച്ചത്. ഇന്ന് രാവിലെയാണ് നാട്ടുകാർ പൂർണമായും കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം വീട്ടിനുള്ളിൽ കണ്ടെത്തിയത്. തൊഴിലുറപ്പു തൊഴിലാളി ആയിരുന്ന ഇവര്‍ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്.

Also read : മകന്‍ മുത്തലാഖ് ചൊല്ലിയതിനു പിന്നാലെ യുവതിയെ തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി ഭര്‍തൃപിതാവ് ബലാത്സംഗം ചെയ്തു

ഇന്നലെ വൈകിട്ട് 5.30 വരെ സംസാരിച്ചിരുന്നതായി അയൽക്കാർ പറയുന്നു.6 മണി മുതൽ 10 മണി വരേ സ്ഥിരമായി സീരിയലുകൾ കാണുന്ന പതിവ് ഇവര്‍ക്കുണ്ടായിരുന്നുവെന്നും അതിനാല്‍ ഈ സമയത്തൊന്നും ഇവരെ പുറത്തുകാണാറുണ്ടായിരുന്നില്ലെന്നും അയല്‍ക്കാര്‍ വ്യക്തമാക്കി. മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. അന്വേഷണം ആരംഭിച്ചു. കെഎസ്ഇബി. സർവിസ് വയറിൽ നിന്നും ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button