അബുദാബി• 48-ാമത് ദേശീയ ദിനാഘോഷത്തിന് മുന്നോടിയായി രാജ്യത്തൊട്ടാകെയുള്ള 662 തടവുകാരെ മോചിപ്പിക്കാൻ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു.
തടവുകാരുടെ മോചനവും അവരുടെ കടങ്ങളും പിഴകളും തീർപ്പാക്കുന്നത്, അവർക്ക് ഒരു പുതിയ ജീവിതത്തിന് അവസരം നൽകാനും അവരുടെ കുടുംബങ്ങളുടെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാനുമുള്ള പ്രസിഡന്റിന്റെ താൽപര്യം പ്രതിഫലിപ്പിക്കുന്നു.
യുഎഇ 48-ാമത് ദേശീയ ദിനം ഡിസംബർ 2 ന് ആഘോഷിക്കും.
Post Your Comments