Latest NewsLife Style

ബീജം വര്‍ധിപ്പിക്കുന്നതിന് സഹായിക്കുന്ന ഭക്ഷണങ്ങള്‍ ഇതാ

 

ഇന്നത്തെ കാലത്ത് വന്ധ്യത വലിയൊരു പ്രശ്‌നമായി മാറിയിരിക്കുകയാണ്. വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും കുട്ടികളുണ്ടാവാത്തവര്‍ നിരവധിയാണ്. പിന്നീട് ചികിത്സയും മറ്റുമായി വര്‍ഷങ്ങളോളം അതിനു പുറകിലായിരിക്കും. വന്ധ്യത ഇന്നത്തെ കാലത്ത് സ്ത്രീയ്ക്കും പുരുഷനും വെല്ലുവിളിയാണ്. അതിന്റെ പ്രധാനകാരണക്കാരന്‍ എന്ന് പറയുന്നത് തെറ്റായ ഭക്ഷണരീതിയാണ്.

പോഷക ഗുണമുള്ള ഭക്ഷണങ്ങള്‍ കഴിച്ചാല്‍ വന്ധ്യത ഒരു പരിധിവരെ തടയാം. അങ്ങനെയെങ്കില്‍ പുരുഷന്മാരില്‍ പ്രത്യുത്പാദന ശേഷി വര്‍ധിപ്പിക്കാനുള്ള പ്രധാനപ്പെട്ട ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് അറിയാം..

പുരുഷന്മാര്‍ ദിവസവും നട്‌സ് കഴിക്കുന്നത് വന്ധ്യത അകറ്റാനും ആരോഗ്യമുള്ള ബീജോത്പാദനത്തിന് സഹായിക്കുന്നു. ഇതിലടങ്ങിയിട്ടുള്ള വിറ്റാമിന്‍ ഇയാണ് പുരുഷന്റെ ആരോഗ്യത്തിനും ബീജാരോഗ്യത്തിനും സഹായിക്കുന്നത്.

ചുവന്ന മുളക് കഴിക്കുന്നതും ലൈംഗിക ശക്തി കൂട്ടാനും ബീജത്തിന്റെ എണ്ണം വര്‍ദ്ധിക്കാനും സഹായിക്കുന്നു. രക്തയോട്ടം കൂട്ടാനും ചുവന്ന മുളക് നല്ലതാണ്.

പുരുഷ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് വെളുത്തുള്ളി. ലൈംഗിക അവയവത്തിലേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ് വെളുത്തുള്ളി. വെളുത്തുള്ളി പാലിലിട്ടു തിളപ്പിച്ചു കുടിക്കുന്നതും ലൈംഗികശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു.

ഈന്തപ്പഴം പുരുഷ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പ്രകൃതി ദത്ത ഒറ്റമൂലിയാണ്. പുരുഷ പ്രശ്നങ്ങള്‍ക്ക് ആയുര്‍വേദം നിര്‍ദേശിക്കുന്ന ഒരു വഴിയാണ് ഈന്തപ്പഴം. പുരുഷന്മാര്‍ ദിവസവും അഞ്ചോ ആറോ ഈന്തപ്പഴം കഴിക്കുന്നത് ബീജത്തിന്റെ എണ്ണം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു.

പുരുഷന്മാര്‍ നിര്‍ബന്ധമായും കഴിക്കേണ്ട ഒന്നാണ് മാതളം. മാതള ജ്യൂസ് കുടിക്കുന്നത് ബീജത്തിന്റെ ഗുണനിലവാരം ഉയര്‍ത്താന്‍ കഴിയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button