KeralaLatest NewsNews

27,500 രൂപയുടെ കാമറ ഓര്‍ഡര്‍ ചെയ്തു; പാഴ്‌സല്‍ തുറന്നുനോക്കിയ യുവാവ് ഞെട്ടി

കണ്ണൂര്‍: ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുമ്പോള്‍ കബളിപ്പിക്കപ്പെട്ടവരുടെ വാര്‍ത്തകള്‍ നേരത്തേയും പുറത്തുവന്നിട്ടുണ്ട്. ഇപ്പോഴിതാ ഓണ്‍ലൈന്‍ ഷോപ്പിങ് വെബ്‌സൈറ്റില്‍ നിന്നു ക്യാമറ ഓര്‍ഡര്‍ ചെയ്ത കണ്ണൂര്‍ സ്വദേശിയായ വിഷ്ണു സുരേഷിന് കിട്ടിയതു ടൈല്‍ കഷ്ണങ്ങള്‍. കഴിഞ്ഞ 20നു ഫ്‌ലിപ്കാര്‍ട്ടില്‍ 27,500 രൂപ വിലയുള്ള ക്യാമറയാണ് വിഷ്ണു ഓര്‍ഡര്‍ ചെയ്തത്. ഇകാര്‍ട്ട് ലോജിസ്റ്റിക്‌സ് വഴി ഇന്നലെ പതിനൊന്നരയോടെയാണു പ്ലാസ്റ്റിക് കവറില്‍ പാര്‍സല്‍ ലഭിച്ചതെന്നു വിഷ്ണു പറഞ്ഞു. തുറന്ന് നോക്കിയ വിഷ്ണു അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. ക്യാമറയുടെ യൂസര്‍ മാന്വലും വാറന്റി കാര്‍ഡും പെട്ടിയില്‍ ഉണ്ടായിരുന്നു. എന്നാല്‍ ക്യാമറയ്ക്ക് പകരം അതിലുണ്ടായിരുന്നത് ടൈല്‍ കഷണങ്ങളായിരുന്നു. കസ്റ്റമര്‍ കെയറില്‍ ബന്ധപ്പെട്ടപ്പോള്‍ ഒരാഴ്ചയ്ക്കകം പുതിയ ക്യാമറ അയച്ചു തരാമെന്ന് അധികൃതര്‍ ഉറപ്പു നല്‍കിയെന്ന് വിഷ്ണു പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button