KeralaLatest NewsNews

ഭീകരവാദ പ്രവർത്തനങ്ങൾക്കായി കണ്ണൂരിൽ രഹസ്യയോഗം; കേസിൽ എൻഐഎ കോടതി വിധി ഇന്ന്

കൊച്ചി: ഭീകരവാദ പ്രവർത്തനങ്ങൾക്കായി കണ്ണൂർ കനകമലയിൽ ഐ എസ് അനുകൂല രഹസ്യയോഗം ചേർന്ന കേസിൽ എൻഐഎ കോടതി വിധി ഇന്ന്. എറണാകുളം പ്രത്യേക എൻഐഎ കോടതിയാണ് വിധി പറയുക. കലാപ ലക്ഷ്യത്തോടെ കേരളത്തിൽ എല്ലാ മതവിഭാഗങ്ങളുടെയും ആരാധനാലയങ്ങൾ ആക്രമിക്കാൻ പ്രതികൾ ആസൂത്രണം നടത്തിയതായി എൻഐഎ കണ്ടെത്തിയിരുന്നു. സ്ഫോടനങ്ങൾക്കുള്ള തയ്യാറെടുപ്പുകളും നടത്തി. ഹൈക്കോടതി ജഡ്ജിമാർ, രാഷ്ട്രീയ നേതാക്കൾ, ഉന്നത പോലീസ് ഉദ്യോഗസ്ഥർ എന്നിവരെ ആക്രമിക്കാൻ ഗൂഡാലോചന നടത്തിയതും കുറ്റപത്രത്തിലുണ്ട്.

ALSO READ: മെട്രോയില്‍ അരക്കോടി രൂപയുമായി 19 കാരന്‍ സിഐഎസ്‌എഫിന്റെ പിടിയിൽ

രാജ്യാന്തര ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് അനുകൂല രഹസ്യയോഗം കനകമലയിൽ സംഘടിപ്പിച്ച കേസിൽ ദേശീയ അന്വേഷണ ഏജൻസി രണ്ടുകുറ്റപത്രങ്ങളാണ് സമർപ്പിച്ചിരുന്നത്. കോഴിക്കോട് സ്വദേശി മൻസീദ് എന്ന ഒമർ അൽ ഹിന്ദി, ചേലക്കര സ്വദേശി യൂസഫ് ബിലാൽ എന്ന ടി സ്വാലിഹ് മുഹമ്മദ്, കോയമ്പത്തൂർ സ്വദേശി റാഷിദ് എന്ന അബു ബഷീർ, കുറ്റ്യാടി സ്വദേശി ആമുവെന്ന റംഷാദ് നങ്കീലൻ, തിരൂർ സ്വദേശി സഫ്വാൻ, കുറ്റ്യാടി സ്വദേശി എൻ കെ ജാസീം, കോഴിക്കോട് സ്വദേശി സജീർ, തിരുനൽവേലി സ്വദേശി സുബഹാനി ഹാജ മൊയ്തീൻ, കാഞ്ഞങ്ങാട് സ്വദേശി പി കെ മൊയ്നുദ്ദീൻ എന്നിവരാണ് പ്രതികൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button