Life Style

ജോലിക്കാര്‍ക്ക് ഓഫീസിലിരുന്ന് കൊണ്ടുതന്നെ വ്യായാമം ചെയ്യാം

മുഴുവന്‍ സമയവും ഓഫീസ് ചെയറിലിരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് ശരീരം വിയര്‍ക്കുന്ന തരത്തില്‍ വ്യായാമം ചെയ്യാന്‍ കഴിയാറില്ല. ഇത്തരക്കാര്‍ ഇനി പേടിക്കേണ്ട. കസേരയില്‍ ഇരുന്നു കൊണ്ട് തന്നെ ഭാരം കുറയ്ക്കാന്‍ കഴിയും.

കസേരയില്‍ നിവര്‍ന്ന് ഇരിക്കുമ്പോള്‍ കാല്‍മുട്ടിനും കാല്‍ കണ്ണിനും സമ്മര്‍ദം കൊടുക്കുക. ഇങ്ങനെയിരിക്കുമ്പോള്‍ പാദത്തിലെ പേശികള്‍ ശക്തമാവുകയും അധിക കൊഴുപ്പ് ഇല്ലാതാവുകയും ചെയ്യുന്നു. ഇത് മുപ്പത് മിനുട്ട് തുടരുക. ഓരോ മുപ്പത് മിനുട്ട് കഴിയുമ്പോഴും ഇത് ആവര്‍ത്തിക്കുക.

സുഷുമ്‌ന നാഡി നിവര്‍ത്തി ഇരിക്കുന്നതിന് കൂടുതല്‍ കലോറി ആവശ്യമാണ്. ഇതിനു പുറമെ വയറിലെയും പിന്നിലെയും പേശികള്‍ ശക്തമാവുകയും ചെയ്യുന്നു

ഇരുന്ന് ജോലി ചെയ്യുമ്പോള്‍ കാല് തറയില്‍ ഊന്നി തല നിവര്‍ത്തി വച്ച് ജോലി ചെയ്യുക. ഇരുന്ന് ജോലി ചെയ്യുമ്പോള്‍ കാല് തറയില്‍ ഊന്നി തല നിവര്‍ത്തി വച്ച് ജോലി ചെയ്യുക.

ഇരുന്ന് ജോലി ചെയ്യുന്ന സമയത്ത് ശ്വാസോച്ഛാസം ചെയ്തു കൊണ്ടുള്ള വ്യായാമങ്ങള്‍ ചെയ്യുക. ഒന്നു മുതല്‍ എട്ട് മിനുട്ട് വരെ വേഗത്തില്‍ ശ്വാസോച്ഛാസം നടത്തുക. പിന്നീട് ഇത് സാവധാനത്തിലാക്കുക

shortlink

Related Articles

Post Your Comments


Back to top button