ശരീരത്തില്‍ ഏറ്റവും അധികം പരിഗണന അര്‍ഹിക്കുന്ന ഭാഗമാണ് നമ്മുടെ കണ്ണുകള്‍. കണ്ണുകളുടെ ആരോഗ്യത്തെക്കുറിച്ച് കൂടുതലറിയാം.
* പഴങ്ങളും ഇലക്കറികളും ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ചീര പോലുള്ള ഇലക്കറികളില്‍ ലൂട്ടിന്‍, സീക്‌സാന്തിന്‍ എന്നീ പോഷകങ്ങളും ആന്റി ഓക്‌സിഡന്റുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. കാഴ്ചശക്തി കുറയുന്നതു പോലുള്ള പ്രശ്‌നങ്ങളില്‍ നിന്നും ഇവ കണ്ണിനെ സംരക്ഷിക്കും. അതേ പോലെ മീനും മീനെണ്ണ അടങ്ങിയ ഭക്ഷണവും ശീലമാക്കുന്നതും നല്ലതാണ്. മത്സ്യങ്ങളില്‍ അടങ്ങിയിട്ടുള്ള ഓമേഗ 3 ഫാറ്റി ആസിഡുകള്‍ കാഴ്ച്ചക്കുറവുണ്ടാവാനുള്ള സാധ്യത കുറയ്ക്കുന്നു.
* കംപ്യൂട്ടര്‍ ഉപയോഗിക്കുന്നവരിലും എസി മുറികളില്‍ ജോലി ചെയ്യുന്നവരിലും ചില പ്രത്യേക രോഗങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നവരിലും കണ്ണുനീരിന്റെ ഉത്പാദനം കുറയുകയും കണ്ണില്‍ വരള്‍ച്ച അനുഭവപ്പെടുകയും ചെയ്യാറുണ്ട്. കണ്ണില്‍ എല്ലായ്‌പ്പോഴും ഈര്‍പ്പം ഉണ്ടാകേണ്ടത് ആവശ്യമാണ്. കണ്ണുനീരാണ് കണ്ണിനെ സംരക്ഷിക്കുന്നതും രോഗങ്ങളില്‍ നിന്ന് രക്ഷിക്കുന്നതും. കണ്ണുനീര്‍ ഇല്ലാതായാല്‍ കണ്ണിനു ചുവപ്പും തരുതരുപ്പും അനുഭവപ്പെടാം. ഡ്രൈ ഐ ഉള്ളവര്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം തുള്ളിമരുന്നുകള്‍ ഉപയോഗിക്കുന്നത് നല്ലതാണ്. അതേ പോലെ ലാപ്‌ടോപ്പും കംപ്യൂട്ടറും തുടര്‍ച്ചയായി നോക്കുന്നവര്‍ ആന്റി-ഗ്ലെയര്‍ കണ്ണട ഉപയോഗിക്കുന്നത് കണ്ണിനു സംരക്ഷണം നല്‍കും.
* കാഠിന്യമേറിയ സൂര്യപ്രകാശത്തിലിറങ്ങുമ്പോള്‍ സണ്‍ഗ്ലാസ് ധരിക്കുകയോ വീതി കൂടിയ തൊപ്പി ധരിക്കുകയോ ചെയ്യുക. അള്‍ട്രാ വയലറ്റ് രശ്മികള്‍ കണ്ണുകളില്‍ ആഘാതമേല്‍പ്പിക്കുന്നത് കുറയ്ക്കാനാണിത്. പ്രായമായവരുടെ കണ്ണുകളില്‍ അള്‍ട്രാവയലറ്റ് രശ്മികളേറ്റാല്‍ ഞരമ്പുകള്‍ക്ക് തകരാര്‍ സംഭവിക്കാനുള്ള സാദ്ധ്യത കൂടുതലാണ്. പൊടിപടലങ്ങളുള്ളപ്പോഴും ബൈക്കില്‍ പോകുമ്പോഴുമെല്ലാം കണ്ണട ധരിക്കുക. അസ്വസ്ഥത തോന്നിയാല്‍ കണ്ണ് ശുദ്ധജലത്തില്‍ കഴുകുകയും വേണം.
Post Your Comments