കണ്ണൂർ: ഫിഷറീസ് വകുപ്പിന് കീഴിലുള്ള സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമണ്‍ (സാഫ്) -ന്റെ ജില്ലയിലെ നോഡല്‍ ഓഫീസിലേക്ക് ഓഫീസ് അസിസ്റ്റന്റിനെ കരാര്‍ വ്യവസ്ഥയില്‍ ഒരു വര്‍ഷത്തേക്ക് നിയമിക്കുന്നു. ബിരുദവും ഇംഗ്ലീഷിലും മലയാളത്തിലും ടൈപ്പിംഗ് പരിജ്ഞാനവുമാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ നവംബര്‍ 29ന് രാവിലെ 10:30 ന് മാപ്പിളബേയിലുള്ള ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസില്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 0497- 2732487.
Post Your Comments