
തിരുവനന്തപുരം: കഴക്കൂട്ടത്ത് ടെക്നോപാർക്കിലും പരിസരത്തും സ്കൂട്ടറിൽ കറങ്ങി ടെക്കികളെ ശല്യപ്പെടുത്തുന്നത് പതിവാക്കിയ യുവാവ് പിടിയിൽ. കഴക്കൂട്ടം ആറ്റിപ്ര സ്വദേശി അനീഷാണ് (23) തുമ്പ പൊലീസിന്റെ പിടിയിലായത്. രാവിലെ 7.30 ഓടെ ടെക്നോ പാർക്കിലേക്ക് പോകുകയായിരുന്ന യുവതിയെ സ്കൂട്ടറിൽ പിന്തുടർന്ന ഇയാൾ കടന്നുപിടിച്ചു. ഇതിന് ശേഷം രാവിലെ 8 മണിയോടെ യുവാവ് പിടിയിലാകുകയായിരുന്നു. മൺവിളയിൽ വീണ്ടും ഒരു യുവതിയെ ശല്യപ്പെടുത്താൻ ശ്രമിച്ചപ്പോഴാണ് ഇയാൾ പിടിയിലായത്.
പിടിയിലായപ്പോൾ മാനസിക രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കാൻ തുടങ്ങിയ ഇയാളെ പൊലീസ് നിരീക്ഷിച്ചുവരികയാണ്. വൈദ്യപരിശോധനയ്ക്ക് ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
Post Your Comments