സ്ത്രീകള്‍ ഗര്‍ഭിണികള്‍ ആയിരിക്കുമ്പോള്‍ വേദനകള്‍ സര്‍വസാധാരണമാണ്. പലരും കഴിവതും മരുന്നുകള്‍ ഒഴിവാക്കാനാണ് ഈ സന്ദര്‍ഭങ്ങളില്‍ ശ്രമിക്കാറുള്ളത്. അമ്മ കഴിക്കുന്ന ആഹാരമായാലും മരുന്നായാലും അത് കുഞ്ഞിന് കൂടി ബാധിക്കുന്നതാണ് എന്ന നമുക് എല്ലാവര്‍ക്കുമറിയാം. വേദനകളുടെ പേര് പറഞ്ഞു സ്ത്രീകള്‍ ഗര്‍ഭകാലത്ത് വേദന സംഹാരികള്‍ കഴിക്കുന്നത് ആ സ്ത്രീകള്‍ക്കുണ്ടാകുന്ന പെണ്‍കുട്ടികളില്‍ യൗവനാരംഭം നേരത്തെയാക്കാന്‍ ഇടയാക്കുമെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. അമേരിക്കന്‍ ജേര്‍ണല്‍ ഓഫ് എപ്പിഡിമിയോളജിയില് ആണ് ഈ പഠനത്തെ കുറിച്ചുള്ള വിശദമാസങ്ങള് പ്രസിദ്ധീകരിച്ചത്.
മാത്രമല്ല ഗര്‍ഭകാലത്ത് വേദന സംഹാരി കഴിച്ചാല്‍ അത് കുഞ്ഞിന്റെ വളര്‍ച്ചക്കും കൂടുതല്‍ ദോഷം ചെയ്യുമെന്ന് നേരത്തെ തന്നെ പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളതാണ്. ഗര്‍ഭിണി ആയിരിക്കവേ പാരസെറ്റാമോള്‍ കഴിച്ച സ്ത്രീകള്‍ക്ക് ജനിക്കുന്ന പെണ്മക്കളില് ആര്‍ത്തവ ലക്ഷണങ്ങള്‍, സ്തനങ്ങളിലെ മാറ്റം, മുഖക്കുരു, രോമവളര്‍ച്ച എന്നിവ സാധാരണത്തേക്കാള്‍ മൂന്ന് മാസം മുമ്പ് സംഭവിക്കാമെന്നാണ് ഡെന്മാര്ക്കിലെ ആറസ് യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ നടത്തിയ ഈ പഠനത്തില്‍ പറയുന്നത്.
ഒരു ലക്ഷത്തോളം സ്ത്രീകളില്‍ ആണ് പഠനം നടത്തിയത്. നേരത്തെ യൗവനം ആരംഭിക്കുന്നത് പിന്നീട് അമിതവണ്ണം, ഡയബറ്റിസ്, ഹൃദയ സംബന്ധമായ അസുഖങ്ങള്‍, സ്തനാര്‍ബുദം തുടങ്ങിയ ഗുരുതര രോഗങ്ങള്‍ക്ക് വഴിവെക്കുമെന്ന് പഠനത്തില്‍ പറയുന്നു. മാത്രമല്ല ഗര്‍ഭിണിയായി പന്ത്രണ്ട് ആഴ്ച്ചയിലധികം പാരസെറ്റാമോള്‍ കഴിക്കുന്നവരുടെ മക്കളില്‍ ഈ യവ്വനാരംഭ ലക്ഷണങ്ങള്‍ അല്പം കൂടി നേരത്തെയാകാമെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു.
Post Your Comments