KeralaLatest NewsNews

ലോക്‌ അദാലത്ത്‌ അധ്യക്ഷന്‍ രാജിവെച്ചു; പ്രളയത്തിന്റെ ഇരകള്‍ക്കു നീതി വൈകുമെന്ന്‌ ആശങ്ക

കൊച്ചി: ലോക്‌ അദാലത്ത്‌ എറണാകുളം ഓഫീസ്‌ അധ്യക്ഷന്‍ രാജിവെച്ചു. പ്രളയക്കെടുതിക്ക്‌ ഇരകളായവരുടെ പരാതികള്‍ പരിഗണിക്കുന്ന സ്‌ഥിരം ലോക്‌ അദാലത്ത്‌ എറണാകുളം ഓഫീസ്‌ അധ്യക്ഷന്‍ എസ്‌. ജഗദീഷാണു വ്യക്‌തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കേരളാ സ്‌റ്റേറ്റ്‌ ലീഗല്‍ സര്‍വീസ്‌ അതോറിറ്റി(കെല്‍സ) ക്കു രാജിക്കത്തു നല്‍കിയത്‌.കാലാവധി തീരാന്‍ രണ്ടുവര്‍ഷം ബാക്കിയിരിക്കെയാണ് രാജി നൽകിയിരിക്കുന്നത്. പരാതികള്‍ പെരുകിയിട്ടും ഇതു ഫയല്‍ ചെയ്യാനുള്ള ഉദ്യോഗസ്‌ഥരുടെ കുറവു പരിഹരിക്കാന്‍ സര്‍ക്കാരോ അധികൃതരോ തയാറാകാത്തതിൽ പ്രതിഷേധിച്ചാണ് അദ്ദേഹം രാജിവെച്ചതെന്നാണ് സൂചന.

Read also: പ്രളയത്തെ തടുക്കാന്‍ സംസ്ഥാനത്ത് പുതിയ രണ്ട് അണക്കെട്ടുകള്‍ വരുന്നു

പുതിയ അധ്യക്ഷന്റെ സ്‌ഥാനാരോഹണത്തിന്‌ ആറുമാസമെങ്കിലും കാലതാമസമെടുക്കുമെന്നതിനാല്‍ പ്രളയത്തിന്റെ ഇരകൾക്ക് സഹായം വൈകുമെന്നാണ് സൂചന. നൂറു ചതുരശ്രയടി ഒറ്റമുറിയിലാണ്‌ അദാലത്തിന്റ കലൂരിലെ ഓഫീസ്‌ പ്രവര്‍ത്തിക്കുന്നത്‌. രണ്ടു ക്ലര്‍ക്കുമാരും ഒരു പ്യൂണും ഒരു താല്‍ക്കാലിക സ്‌റ്റെനോയുമാണു ജോലിക്കാര്‍. ദിവസേന നൂറുകണക്കിന് പരാതികൾ ഇവിടെ എത്താറുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button