KeralaLatest NewsNews

രഹസ്യമായി പ്രവര്‍ത്തനം നടത്താന്‍ മാവോവാദികള്‍ മുഖ്യധാര പാര്‍ട്ടികളെ മറയാക്കുന്നതായി വെളിപ്പെടുത്തല്‍

കാളികാവ്: സി.പി.എമ്മിനെ മറയാക്കാന്‍ നിർദേശം ലഭിച്ചിരുന്നതായി കോഴിക്കോട് പന്തീരാങ്കാവില്‍ പിടിയിലായ അലന്റെയും താഹയുടെയും വെളിപ്പെടുത്തൽ. മാവോവാദി സ്വാധീനമുള്ള പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ വിവിധ പാര്‍ട്ടികളില്‍നിന്നുകൊണ്ട് അന്‍പതിലേറെപേര്‍ വീതം മാവോവാദി സംഘടനയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും കോഴിക്കോട് ടൗണില്‍മാത്രം ഇരുപതോളം പേര്‍ ഇത്തരത്തില്‍ മാവോവാദി അനുകൂലപ്രവര്‍ത്തനം നടത്തുന്നുണ്ടെന്നും ഇവര്‍ മൊഴി നൽകിയിട്ടുണ്ട്.

Read also: യുഎപിഎ കേസ്: അലനും താഹയും ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും തെറ്റുതിരുത്താന്‍ അവസരം നല്‍കണമെന്നും പിബി

സി.പി.എമ്മില്‍ തുടര്‍ന്നുകൊണ്ട് മാവോവാദി പ്രവര്‍ത്തനം തുടങ്ങിയിട്ട് മൂന്നുവര്‍ഷമായി. ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് പ്രത്യയശാസ്ത്രപരമായ വ്യതിയാനം സംഭവിച്ചതിനാല്‍ തുടരാന്‍ കഴിയാത്തതിനാലാണ് പ്രവര്‍ത്തകര്‍ തീവ്ര ഇടതുപക്ഷ ചിന്താഗതിയിലേക്ക് നീങ്ങുന്നത്. മാവോവാദി പ്രസ്ഥാനത്തിന് കവചമെന്നനിലയില്‍ സി.പി.എമ്മില്‍നിന്ന് പ്രവര്‍ത്തിക്കാന്‍ മാവോവാദി നേതൃത്വം നിര്‍ദേശിച്ചതിനാലാണ് സി.പി.എം. വിടാതിരുന്നതെന്നും ഇവർ മൊഴി നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button