ഇന്ന് നവംബര്‍ 21 ലോക ടെലിവിഷന്‍ ദിനം. ടെലിവിഷന്‍ പരിപാടികള്‍ ലോകത്ത് അങ്ങോട്ടുമിങ്ങോട്ടും കൈമാറുക എന്നതാണ് ഈ ദിനാചരണത്തിന്റെ പ്രധാന ഉദ്ദേശ്യം.
സമാധാനം, സുരക്ഷിതത്വം, സാമ്പത്തികവും സാമൂഹികവുമായ വികാസം, സാംസ്കാരിക കൈമാറ്റം പ്രോത്സാഹിപ്പിക്കല്‍ തുടങ്ങിയവയ്ക്കാണ് ഊന്നല്‍ നല്‍കുന്നത്. 1996 ലാണ് ഐക്യരാഷ്ട്ര പൊതുസഭ നവംബര്‍ 21 ലോക ടെലിവിഷന്‍ ദിനമായി പ്രഖ്യാപിച്ചത്. ഐക്യരാഷ്ട്ര സഭയില്‍ ആദ്യമായി ടെലിവിഷന്‍ ഫോറം നടത്തിയതിന്റെ ഓര്‍മ്മയ്ക്കാണ് ഈ ദിനാചരണം.
ഇന്റര്‍നെറ്റിന്റേയും സ്മാര്‍ട്ഫോണുകളുടേയും ലാപ്ടോപ്പ് കംപ്യൂട്ടറുകളുടേയും കാലത്ത് ടെലിവിഷനുകള്‍ക്ക് പ്രാധാന്യം അല്‍പ്പമൊന്ന് കുറഞ്ഞിട്ടുണ്ടെങ്കിലും ഇന്നും ബഹുഭൂരി ഭാഗം പേരും വാര്‍ത്തകള്‍ക്കും വിനോദ പരിപാടികള്ക്കുമായ ടെലിവിഷന്‍ ഉപയോഗിച്ചു പോരുന്നു. അമേരിക്കയില്‍ വീഡിയോ കാണാന്‍ ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്നത് ടെലിവിഷനുകളാണ്. ആഗോളതലത്തില്‍ ടെലിവിഷനുകളുള്ള വീടുകളുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് കണക്കുകള്‍.
Post Your Comments