ബെംഗളൂരു : ഐഎസ്ആർഓ ഈ മാസം 25 ന് വിക്ഷേപിക്കാനിരുന്ന ഹൈ റെസല്യൂഷൻ എർത്ത് ഒബ്സർവേഷൻ സാറ്റലൈറ്റ് കാർട്ടോസാറ്റ് 3 യുടെ വിക്ഷേപണ തീയ്യതി മാറ്റി. കാലാവസ്ഥ വ്യതിയാനമാണ് മാറ്റത്തിന് കാരണം. ശ്രീഹരിക്കോട്ടയിൽ നിന്ന് ഈ മാസം 27ന് രാവിലെ 9.28നാണു വിക്ഷേപിക്കുക. നേരത്തെ ഒക്ടോബറിൽ വിക്ഷേപിക്കാനായിരുന്നു തീരുമാനം എന്നാൽ പിന്നീട് നവംബർ 25ലേക്ക് മാറ്റിയ വിക്ഷേപണ തീയതിയാണ് വീണ്ടും മാറ്റിയിരിക്കുന്നത്.
#ISRO #PSLV #Cartosat3
The launch of PSLV-C47 carrying Cartosat-3 scheduled on November 25, 2019 at 0928 hrs is rescheduled to launch on November 27, 2019 at 0928 hrs from Second launch pad of Satish Dhawan Space Centre SHAR, Sriharikota.Stay tuned for more updates..
— ISRO (@isro) November 21, 2019
#ISRO #PSLV-C47 set to launch #Cartosat3 and 13 Nanosatellites of USA from Satish Dhawan Space Centre in Sriharikota at 0928 Hrs IST on Nov 25, 2019, subject to weather conditions.
Updates will continue. pic.twitter.com/RbtjHLlEfZ— ISRO (@isro) November 19, 2019
ബഹിരാകാശ വകുപ്പിന് കീഴിൽ അടുത്തിടെ ആരംഭിച്ച ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡ് എന്ന പുതിയ കമ്പനിയാണ് വാണിജ്യാടിസ്ഥാനത്തിലുള്ള ഈ വിക്ഷേപണത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്. പിഎസ്എൽവി-എക്സ്എൽ ഉപയോഗിച്ചാണ് വിക്ഷേപണം. ഉയർന്ന റെസല്യൂഷനിൽ ഇമേജിങ് ശേഷിയുള്ള മൂന്നാം തലമുറയിലെ നൂതന ഉപഗ്രഹമായ കാർട്ടോസാറ്റിനൊപ്പം അമേരിക്കയുടെ 13 നാനോ ഉപഗ്രഹങ്ങളും ഭ്രമണപഥത്തിലെത്തിക്കും. ഉപഗ്രഹം, 97.5 ഡിഗ്രി ചെരിവിൽ 509 കിലോമീറ്റർ ഭ്രമണപഥത്തിൽ വിന്യസിക്കാനായിരിക്കും ശ്രമിക്കുക.
Post Your Comments