Devotional

വീടുകളിൽ വിളക്ക് കൊളുത്തുന്നത് മുടങ്ങിയാല്‍ ദോഷമോ?

പരമ്പരാഗത ഹൈന്ദവ കുടുംബങ്ങളില്‍ നിലവിളക്ക് കൊളുത്തുന്നത് സര്‍വ്വ സാധാരണമാണ്.
വീടിന്റെ ഐശ്വര്യമാണ് വിളക്കെന്നെന്നു പഴമക്കാര്‍ പറയാറുണ്ട്. ത്രിസന്ധ്യാ സമയത്ത് ഉമ്മറത്ത് നിലവിളക്ക് കൊളുത്തി നാമം ജപിക്കുന്നു രീതി കേരളത്തില്‍ ഇന്നും പല വീടുകളിലും കണ്ടുവരുന്നു. നിത്യവ്യം രണ്ടു നേരവും അല്ലെങ്കില്‍ മുടങ്ങാതെ ഒരു നേരം വിളക്ക് കൊളുത്താന്‍ ശ്രദ്ധിക്കാറുണ്ട്. ഐശ്വര്യത്തിന്റെ പ്രതീകമായ നിലവിളക്കിന്റെ ചുവടുഭാഗം ബ്രഹ്മാവിനെയും തണ്ട് വിഷ്ണുവിനെയും മുകൾ ഭാഗം ശിവനെയും നാളം ലക്ഷ്മിയെയും പ്രകാശം സരസ്വതിയെയും നാളത്തിലെ ചൂട് പാർവതിയെയും സൂചിപ്പിക്കുന്നു. പരിപാവനമായ നിലവിളക്കിനുണ്ടാകുന്ന അശുദ്ധി കുടുംബത്തിന്റെ മുഴുവൻ ഐശ്വര്യത്തെ ബാധിക്കുമെന്നാണ് വിശ്വാസം. ദേഹശുദ്ധി വരുത്തി ശേഷം മാത്രമേ വിളക്കു കൊളുത്താൻ പാടുള്ളു.

നിലവിളക്കു കൊളുത്തുന്നത് മുടങ്ങിയാൽ ദോഷമാണെന്ന് പറയാറുണ്ട്. അതുകൊണ്ട് തന്നെ നിലവിളക്ക് കൊളുത്തുന്നത് മുടങ്ങുന്നതിലും ഭേദം കൊളുത്താതിരിക്കുന്നതാണെന്നു അഭിപ്രയപ്പെടുന്നവരും കുറവല്ല. സാഹചര്യം നിമിത്തം വിളക്ക് കൊളുത്തുന്നത് മുടങ്ങിയാല്‍ ഈശ്വരകോപമോ ദോഷമോ വരില്ല. കൂടാതെ വിളക്ക് തെളിക്കുന്നത് മുടങ്ങിയശേഷം പിന്നീട് തിരി തെളിക്കുമ്പോൾ ക്ഷമാപണമന്ത്രം ചെല്ലുന്നത് ഉത്തമമാണ്.

‘ഓം കരചരണകൃതം വാ കായജം കർമജം വാ

ശ്രവണനയനജം വാ മാനസം വാപരാധം

വിഹിതമവിഹിതം വാ സർ‌വമേതത് ക്ഷമസ്വ

ശിവശിവ കരുണാബ്‌ധേ ശ്രീമഹാദേവ ശംഭോ’

shortlink

Related Articles

Post Your Comments

Related Articles


Back to top button