KeralaLatest NewsNews

ഉത്സവങ്ങളിൽ ആനകളെ എഴുന്നള്ളിപ്പിക്കാൻ കർശന നിബന്ധനകൾ

ജീവികൾക്കെതിരെയുള്ള അതിക്രമങ്ങളും ആഘോഷവേളകളിലെ അപകടങ്ങളും വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് സമിതികളുടെ ഇത്തരം നീക്കങ്ങൾ എന്നതും ശ്രദ്ധാർഹമാണ്‌

പത്തനംതിട്ട: ഉത്സവാഘോഷങ്ങളിൽ ആനകളെ എഴുന്നള്ളിപ്പിക്കാൻ ഇനി മുതൽ കർശന നിബന്ധനകൾ പാലിക്കേണ്ടി വരും. പകൽ 11 മുതല്‍ വൈകുന്നേരം മൂന്നുവരെ ആനകളെ എഴുന്നള്ളിപ്പിക്കുന്നതിന് പത്തനംതിട്ട ജില്ലാതല മോണിറ്ററിങ് കമ്മിറ്റിയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ജില്ലാ കളക്ടർ അധ്യക്ഷത വഹിച്ച യോഗത്തിൽ കൂട്ടായെടുത്ത തീരുമാനമായിരുന്നു ഇത്.

ഉത്സവങ്ങളിലും മറ്റു ആഘോഷ വേളകളിലും മുൻകൂറായി രജിസ്റ്റര്‍ ചെയ്യാത്ത ഒരാനയെയും എഴുന്നള്ളിപ്പിക്കാന്‍ പാടുള്ളതല്ല. ഉത്സവാഘോഷങ്ങൾ നടത്താനായി മൂന്ന് ദിവസത്തിന് മുന്നേ ജില്ലാതല നിരീക്ഷണ സമിതിക്ക് അപേക്ഷയും നല്‍കണം. അപകടകാരിയായതോ, അസുഖം ബാധിച്ചതോ, പരുക്ക് പറ്റിയതും ക്ഷീണിച്ചതുമായ ആനകളെ യാതൊരു കാരണവശാലും ആളുകൾ തിങ്ങിനിറയുന്ന ആഘോഷങ്ങളിൽ പങ്കെടുപ്പിക്കാൻ പാടുള്ളതല്ലായെന്നും മോണിറ്ററിങ് കമ്മിറ്റി നിർദേശിച്ചു.

അതേസമയം, ചടങ്ങുകളിൽ അഞ്ചോ അതിലധികമോ ആനകളെ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, സംഘാടകർ 25 ലക്ഷത്തില്‍ കുറയാത്ത പബ്ലിക് ലയബിലിറ്റി ഇന്‍ഷുറന്‍സ് എടുക്കുകയും ആനകൾ സഞ്ചരിക്കുന്ന പ്രാദേശികൾക്ക് സമീപം പടക്കം പൊട്ടിക്കുക, വാഹനങ്ങളുടെ ഹോണ്‍ മുഴക്കം, സെല്‍ഫി എടുക്കാനുള്ള ശ്രമങ്ങൾ ഇത്തരം പ്രവണതകളൊന്നും ഉണ്ടാകുന്നില്ലെന്ന് ഉറപ്പ് വരുത്താനും ശ്രദ്ധിക്കണമെന്ന് സമിതി കൂട്ടിച്ചേർത്തു.

ജീവികൾക്കെതിരെയുള്ള അതിക്രമങ്ങളും ആഘോഷവേളകളിലെ അപകടങ്ങളും വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് സമിതികളുടെ ഇത്തരം നീക്കങ്ങൾ എന്നതും ശ്രദ്ധാർഹമാണ്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button