തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റിവ് സര്‍വിസിലേക്ക് (കെ.എ.എസ്) അപേക്ഷിക്കാനാകാതെ ഒരു വലിയ വിഭാഗം സംസ്ഥാന സര്‍വിസ് ജീവനക്കാര്‍ പുറത്ത്. കെ.എ.എസിലെ രണ്ട്, മൂന്ന് തസ്തികകളിലേക്ക് സർക്കാരിന്റെ അപേക്ഷിക്കാൻ ഏതെങ്കിലും തസ്തികയില്‍ പ്രൊബേഷന്‍ പൂര്‍ത്തിയായാല്‍ മതിയെങ്കിലും തസ്തിക മാറിയവര്‍ക്കും സ്ഥാനക്കയറ്റം ലഭിച്ചവരില്‍ ഒരു വിഭാഗത്തിനും അപേക്ഷിക്കാൻ കഴിയുന്നില്ലെന്നാണ് പരാതി. പി.എസ്.സി അടക്കം ഭരണഘടനാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കും അപേക്ഷിക്കാന്‍ കഴിയുന്നില്ല. ഇതോടെ കോടതിയെ സമീപിക്കാനുള്ള തീരുമാനത്തിലാണ് ജീവനക്കാര്‍.
Read also: ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക് : പരീക്ഷകേന്ദ്രം തിരഞ്ഞെടുക്കുന്നതിൽ കടുത്ത നിയന്ത്രണവുമായി പിഎസ്സി
സര്‍ക്കാര്‍ ജീവനക്കാരും ഭരണഘടനാ സ്ഥാപനങ്ങളും യോഗ്യരാണെന്നാണ് നേരത്തേ കരട് സ്പെഷല്‍ റൂളില്‍ ഉണ്ടായിരുന്നത്. എന്നാല്‍, സര്‍ക്കാര്‍ അംഗീകരിച്ചതില്‍ ഭരണഘടനാ സ്ഥാപനങ്ങള്‍ ഉണ്ടായിരുന്നില്ല. പിന്നീട് പി.എസ്.സിയും ഇത് അംഗീകരിച്ചു. പി.എസ്.സി ജീവനക്കാര്‍ക്ക് കെ.എ.എസിനായി സര്‍വിസ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതില്ലെന്ന നിലപാടാണ് അധികൃതര്‍ സ്വീകരിക്കുന്നതെന്നാണ് പരാതി ഉയർന്നിരിക്കുന്നത്.
Post Your Comments