Devotional

സന്താനഭാഗ്യത്തിന് വഴിപാടുകള്‍

ഒരു വ്യക്തിയുടെ ജാതകത്തിലെ അഞ്ചാംഭാവം അനുസരിച്ചാണ് സന്താനഭാഗ്യം നിർണ്ണയിക്കുക. സന്താനകാരകനായ വ്യാഴഗ്രഹത്തിനു ജാതകത്തില്‍ ബലമില്ലെങ്കിൽ സന്താനതടസ്സം വരും.

ജാതകദോഷം മൂലം സന്താനഭാഗ്യമില്ലാതെ വിഷമിക്കുന്ന ദമ്പതികൾ ആൽമരത്തിനു ഏഴ് തവണ പ്രദക്ഷിണം വയ്ക്കുന്നത് സവിശേഷമാണ് .പ്രദക്ഷിണം വയ്ക്കുമ്പോൾ ഭക്തിയോടെ ഈ മന്ത്രം ജപിക്കാം .

“മൂലതോ ബ്രഹ്മരൂപായ
മധ്യതോ വിഷ്ണു രൂപിണേ

അഗ്രതോ ശിവ രൂപായ

വൃക്ഷ രാജായതേ നമഃ”

സ്ത്രീകളുടെ ശബരിമലയായ തിരുവനന്തപുരത്ത് ആറ്റുകാല്‍ ദേവീക്ഷേത്രത്തില്‍ പൊങ്കാല ഇടുക.
നാഗദോഷമുള്ളവര്‍ 9 ആഴ്ചത്തെ പ്രാര്‍ത്ഥനക്കുശേഷം തിരുനാഗേശ്വരം അല്ലെങ്കില്‍ കാളഹസ്തിക്ഷേത്രത്തില്‍ ചെന്ന് അര്‍ച്ചന നടത്തി. ദോഷം നീക്കിയാല്‍ പുത്രഭാഗ്യം കൈവരിക്കാം. തെക്കന്‍ കേരളത്തിന്റെയും തമിഴ്‌നാടിന്റെയും അതിര്‍ത്തി ഗ്രാമമായ പാറശ്ശാല നിന്നും 64 കിലോമീറ്റര്‍ അകലെയുള്ള കൊല്ലങ്കോട് ദേവീക്ഷേത്രത്തില്‍പിള്ള തൂക്ക് വഴിപാട് നടത്തുക. തേവലക്കര തെക്കന്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഷ്ടമി രോഹിണി ദിവസം വഴിപാട് നടത്തുന്നതും സന്താനഭാഗ്യത്തിനു ഉത്തമമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button