തിരുവനന്തപുരം: വട്ടിയൂർക്കാവിൽ പാർട്ടിയുടെ വെട്ടി നിരത്തൽ തുടരുബോൾ ‘എംഎൽഎ ബ്രോ വി.കെ.പ്രശാന്തിന് തട്ടു കിട്ടി. ഉപതെരഞ്ഞെടുപ്പ് വിജയത്തിന്റെ മധുരം മായും മുൻപേ ‘എംഎൽഎ ബ്രോ’യെ ഉദ്ഘാടന പരിപാടിയിൽ നിന്നു പാർട്ടി വെട്ടി. തിരുവനന്തപുരം സർക്കിൾ സഹകരണ യൂണിയന്റെ സഹകരണ വാരാഘോഷ ചടങ്ങിൽ ആദ്യം നിശ്ചയിച്ച വി.കെ.പ്രശാന്ത് എംഎൽഎയെ മാറ്റി കാട്ടാക്കട എംഎൽഎ ഐ.ബി.സതീഷിനെ ഉദ്ഘാടകനാക്കി. സഹകരണ വാരാഘോഷത്തിന്റെ താലൂക്കുതല സമ്മേളനം ഇന്നലെ സതീഷാണ് ഉദ്ഘാടനം ചെയ്തത്.
കഴക്കൂട്ടം ഏരിയ കമ്മിറ്റി അംഗമായ പ്രശാന്തിനെ ഒഴിവാക്കി ജില്ലാ കമ്മിറ്റി അംഗം സതീഷിനെ നിശ്ചയിക്കാൻ നിർദേശിക്കുകയായിരുന്നു. സിപിഎമ്മിനു മേൽക്കൈയുള്ള സർക്കിൾ സഹകരണ യൂണിയനിൽ അവസാനനിമിഷം ഉദ്ഘാടകനെ മാറ്റാൻ കാരണം പാർട്ടി ജില്ലാ നേതൃത്വത്തിന്റെ ഇടപടലെന്നാണു സൂചന.
ALSO READ: സാമ്പത്തിക പ്രതിസന്ധി: വരുമാനം കൂട്ടാനുള്ള മാർഗങ്ങളുമായി കേരള സർക്കാർ
മുൻ മേയറും, എം എൽ എയുമായ വി.കെ.പ്രശാന്തിനെ ഉദ്ഘാടകനാക്കി ആദ്യം നോട്ടിസുകൾ അച്ചടിച്ചു വിതരണം ചെയ്തിരുന്നു. സതീഷ് ഉദ്ഘാടകനായതോടെ ഏതാനും നോട്ടിസുകൾ മാറ്റി അച്ചടിച്ചു. 2 നോട്ടിസുകളുടെയും മുൻ പേജിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി കടകംപള്ളി സുരേന്ദ്രൻ, സിപിഎമ്മിന്റെയും സംസ്ഥാന സഹകരണ യൂണിയന്റെയും നേതാവായ കോലിയക്കോട് കൃഷ്ണൻനായർ എന്നിവരുടെ ചിത്രങ്ങളുണ്ട്. ഇവർക്കൊപ്പമുള്ള ഉദ്ഘാടകരുടെ ചിത്രങ്ങൾക്കല്ലാതെ ഉൾപ്പേജിലെ കാര്യപരിപാടിക്കും പ്രസംഗകർക്കും നോട്ടിസുകളിൽ മാറ്റമില്ല.
Post Your Comments