ആലപ്പുഴ: ഗവ. ടി.ഡി മെഡിക്കല്‍ കോളജ് ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ ദിവസവേതനയടിസ്ഥാനത്തില്‍ ലിഫ്റ്റ് ഓപ്പറേറ്ററെ താത്കാലികമായി നിയമിക്കുന്നു. രണ്ടു ഒഴിവുകളാണുള്ളത്. യോഗ്യത: എസ്.എസ്.എല്‍.സി/തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം, ലിഫ്റ്റ് ഓപ്പറേറ്റിങ്ങില്‍ ആറു മാസത്തെ പ്രവൃത്തി പരിചയം. പ്രായം 20നും 40നും മധ്യേ. രാത്രി ഡ്യൂട്ടി ഉള്‍പ്പെടെ നോക്കാന്‍ തയ്യാറുള്ളവരായിരിക്കണം. താത്പര്യമുള്ള അപേക്ഷകര്‍ യോഗ്യത, വയസ്, പ്രവര്‍ത്തിപരിപയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 27ന് രാവിലെ 10ന് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ നല്‍കണം
Post Your Comments