വെള്ളം കുടിക്കുന്നത് ശരീരത്തിന് ഊര്‍ജവും ഉന്മേഷവും നല്‍കുമെന്നതില്‍ തര്‍ക്കമില്ല. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതിലും സഹായിക്കുന്നതിലും വെള്ളത്തിന്റെ പങ്ക് കൂടുതലാണ്
രാവിലെ ഉറക്കമുണര്‍ന്നാലുടന്‍ വെള്ളം കുടിക്കുന്നത് ശരീരത്തിന്റെ സ്വാഭാവിക പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തും. എന്നാല്‍, രാത്രിയില്‍ ഉറങ്ങുന്നതിനു മുമ്പുള്ള അമിതമായ വെള്ളം കുടി അസ്വസ്ഥതകള്‍ ഉണ്ടാക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
ഉറങ്ങുന്നതിന് തൊട്ടു മ്മൂണ്‍പ്പ് വെള്ളം കുടിച്ചാല്‍ ഉറക്കത്തില്‍ മൂത്രശങ്കയ്ക്ക് കാരണമാകും. ഉറക്കം മുറിയുന്നതോടെ ശരീരഭാരം വര്‍ദ്ധിക്കുകയും ചെയ്യും. ഇതോടെ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കാതെ വരുകയും ചെയ്യും. ഉറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് മാത്രമെ കൂടുതല്‍ വെള്ളം കുടിക്കാവു.
പ്രായപൂര്‍ത്തിയായ ഒരു മനുഷ്യന്‍ തുടര്‍ച്ചയായി 6-8 മണിക്കൂര്‍ ദിവസവും ഉറങ്ങണം. എങ്കില്‍ മാത്രമെ ശരീരഭാരം കുറയ്ക്കാന്‍ സാധിക്കുകയുള്ളു. അതിനാല്‍ രാത്രിയില്‍ ഉറങ്ങാന്‍ പോകുന്നതിന് മുമ്പുള്ള വെള്ളംകുടി പരമാവധി കുറയ്ക്കുക
Post Your Comments