ബെംഗളൂരു : 180 യാത്രക്കാരുമായെത്തിയ വിമാനം ലാന്‍ഡിങിനിടെ തെന്നിമാറി പുൽമേട്ടിലേക്ക് നീങ്ങി, വേഗത വര്‍ധിപ്പിച്ച് വീണ്ടും പറന്നുയർന്ന വിമാനം ഹൈദരാബാദ് വിമാനത്താവളത്തില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. നാഗ്പൂരില്‍ നിന്ന് ബംഗളൂരുവിലേക്ക് വരികയായിരുന്ന ഗോ എയർ എ320 വിമാനമാണ് അപകടത്തിൽപ്പെട്ടത്. വൻ ദുരന്തമാണ് ഒഴിവായതെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. യാത്രക്കാര്‍ക്കോ ജീവനക്കാര്‍ക്കോ പരിക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Major air mishap averted with GoAir at Bengaluru Aiprort on 11th November, aircraft landed outside the runway due to bad weather.All passengers safe. Crew was grounded and Directorate General of Civil Aviation(DGCA) has launched investigation. pic.twitter.com/4vVc8GvPAR
— ANI (@ANI) November 14, 2019
വിമാനം എയര്‍സ്ട്രിപ്പിന് പുറത്ത് ലാന്‍ഡ് ചെയ്തത് പൈലറ്റിന്റെ തെറ്റുകാരണമാണോ അതോ മോശം കാലാവസ്ഥ കൊണ്ടാണോ എന്നത് വ്യക്തമല്ല. സംഭവത്തിൽ ഗോഎയർ വിമാനത്തിലെ ജീവനക്കാരോട് സിവില്‍ ഏവിയേഷന്‍ റെഗുലേറ്ററി ബോഡിക്ക് മുന്നില്‍ ഹാജരാകാൻ ഡിജിസിഎ നിര്‍ദേശിച്ചു.
Also read : കൃത്യനിർവഹണത്തിനിടയിലുണ്ടായ അപകടത്തിൽ യുഎഇ സൈനികന് വീരമൃത്യു
Post Your Comments