കൊച്ചി : സംസ്ഥാനത്തു സ്വർണ വില വീണ്ടു വർദ്ധിച്ചു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് ഇന്ന് കൂടിയത്. ഇതനുസരിച്ച് പവന് 28,520 രൂപയിലും, ഗ്രാമിന് 3,565 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. തുടർച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയിൽ വില കൂടുന്നത്. ബുധനാഴ്ച പവന് 80 രൂപ കൂടിയിരുന്നു. പവന് 28280 രൂപയും, ഗ്രാമിന് 3535 രൂപയുമായിരുന്നു കഴിഞ്ഞ ദിവസത്തെ വില.
ആഗോള വിപണിയിലും സ്വര്‍ണ വില കൂടിയിട്ടുണ്ട്. ഔണ്‍സിന് 1,464.30 ഡോളർ എന്ന നിലവാരത്തിലാണ് വ്യാപാരം. ഒരു ഗ്രാം സ്വര്‍ണത്തിനു 47.08ഡോളറും ഒരു കിലോഗ്രാം സ്വര്‍ണത്തിനു 47,078.34 ഡോളറുമാണ് വില. വെള്ളി വിലയിൽ മാറ്റമില്ല. ഗ്രാമിന് 48.75 രൂപ എന്ന നിലവാരത്തിൽ വ്യാപാരം പുരോഗമിക്കുന്നു. എട്ടു ഗ്രാം വെള്ളിയ്ക്ക് 390 രൂപയും ഒരു കിലോഗ്രാം വെള്ളിയ്ക്ക് 48,750 രൂപയുമാണ് വില.
നവംബർ 12നു പവന് 120 രൂപയും, ഗ്രാമിന് 15 രൂപയും കുറഞ്ഞിരുന്നു. ഇതനുസരിച്ചു പവന് 28,200 രൂപയും, ഗ്രാമിന് 3,525 രൂപയുമായിരുന്നു വില. ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയാണിത്. നവംബർ എട്ടു മുതൽ നവംബർ 11വരെ സ്വർണ്ണ വിലയിൽ മാറ്റമില്ലായിരുന്നു. 28,320 രൂപയിലും, ഗ്രാമിന്3,540 രൂപയിലായിരുന്നു വ്യാപാരം നടന്നത്. നേരത്തെ ഇതായിരുന്നു നവംബർ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.
Also read : പുതിയ വിമാന സർവീസുകളുമായി എയർ ഏഷ്യ
നവംബർ നാലിനു ഗ്രാമിന് 10 രൂപയും,പവന് 80 രൂപയും കുറഞ്ഞിരുന്നു. ഇതനുസരിച്ച് ഗ്രാമിന് 3,590 രൂപയും, പവന് 28,720 രൂപയുമായിരുന്നു വില. ശേഷം നവംബർ ആറിന് പവന് 240ഉം,ഗ്രാമിന് 30ഉം കുറഞ്ഞ് ഗ്രാമിന് 3,560 രൂപയും പവന് 28,480 രൂപയുമായിരുന്നു വില. നവംബർ ഒന്ന് മുതൽ മൂന്ന് വരെ പവന് 28,800രൂപയും, ഗ്രാമിന് 3600 രൂപയുമായിരുന്നു വില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.
Post Your Comments