Latest NewsNewsIndia

ബ്രിക്‌സ് ഉച്ചകോടി: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിൻ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് എന്നിവരുമായി മോദി കൂടിക്കാഴ്ച നടത്തും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ബ്രസീലിൽ എത്തി. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിൻ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് എന്നിവരുമായി മോദി ഇന്ന് എന്നിവരുമായി കൂടിക്കാഴ്ച നടത്തും. ആറാം തവണയാണ് പ്രധാനമന്ത്രി ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. നൂതന ഭാവിക്കായുള്ള സാമ്പത്തിക വളർച്ച എന്നതാണ് പതിനൊന്നാമത് ബ്രിക്സ് ഉച്ചകോടിയുടെ പ്രമേയം. ബ്രിക്സ് ബിസിനസ്സ് ഫോറത്തിന്റെ സമാപന സമ്മേളനത്തിലും, ബ്രിക്സ് ഉച്ചകോടിയുടെ പ്ലീനറി സെഷനിലും പ്രധാനമന്ത്രി പങ്കെടുക്കും. ബ്രിക്സ് നേതാക്കളും ബ്രിക്സ് ബിസിനസ്സ് കൗൺസിൽ അംഗങ്ങൾ തമ്മിലുള്ള കൂടിക്കാഴ്ചയിലും മോദി പങ്കെടുക്കും. കൂടിക്കാഴ്ചയിൽ ബ്രിക്സ് ബിസിനസ്സ് കൗൺസിലും, ന്യൂ ഡെവലപ്മെന്റ് ബാങ്ക് മേധാവിയും റിപ്പോർട്ടുകൾ സമർപ്പിക്കും.

ALSO READ: കാലാവസ്ഥാ വ്യതിയാനത്തിൽ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളെ കുറ്റപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്

ബാങ്കോക്കിൽ ആർസിഇപി കരാറിൽ നിന്ന് ഇന്ത്യ പിൻവാങ്ങിയ ശേഷം ഇതാദ്യമായാണ് മോദിയും ഷിജിൻപിങും കാണുന്നത്. ഇന്ത്യയെ കരാറിന്റെ ഭാഗമാക്കാൻ ശ്രമിക്കുമെന്ന് ചൈന വ്യക്തമാക്കിയിരുന്നു. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിനുമായും മോദി കൂടികാഴ്ച നടത്തും. ബ്രസീൽ പ്രസിഡന്റ് ജൈർ മെസിയ ബോൾസണാരോയെയും മോദി കാണും.

shortlink

Related Articles

Post Your Comments

Related Articles


Back to top button