ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടില്‍ മോദി സര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരേ സമര്‍പ്പിച്ച പുനപരിശോധന ഹര്‍ജികള്‍ സുപ്രീം കോടതി തള്ളിയതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇതോടെ നരേന്ദ്ര മോദി സര്‍ക്കാരിന്റെ സത്യസന്ധതയും സുതാര്യതയും ഒരിക്കല്‍ കൂടി തെളിഞ്ഞെന്ന് അദ്ദേഹം വ്യക്തമാക്കി . രാജ്യതാത്പര്യം മറന്ന് തെറ്റായ അഴിമതി ആരോപണം ഉന്നയിച്ച കോണ്‍ഗ്രസും പാര്‍ട്ടി നേതാക്കളും മാപ്പു പറയണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്‌കെ കൗള്‍, കെഎം ജോസഫ് എന്നിവരടങ്ങുന്ന ബെഞ്ചാണ് റാഫേല്‍ കേസിലെ പുന:പരിശോധന ഹര്‍ജി തള്ളിയത്. ഇടപാടില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഒരു അഴിമതിയും ഉണ്ടായിട്ടില്ലെന്ന വിധി കോടതി ശരിവച്ചു.
Read also: അയോദ്ധ്യ, റാഫേൽ, ശബരിമല വിധികളിൽ ബാഹ്യ സ്വാധീനമുണ്ടോ എന്ന് പരിശോധിക്കും: സീതാറാം യെച്ചൂരി
സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി നേരത്തേ രംഗത്തെത്തിയിരുന്നു. സത്യത്തിന്റെ വിജയവും മോദി സര്‍ക്കാരിനുള്ള അംഗീകരവുമാണ് വിധിയെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. പ്രധാനമന്ത്രിയെ കള്ളനെന്നു വിളിച്ച രാഹുലിന് കോടതിയില്‍ മാപ്പു പറയേണ്ടി വന്നില്ലേയെന്നും അദ്ദേഹം ചോദിക്കുകയുണ്ടായി.
Post Your Comments