Latest NewsNewsGulfQatar

ഗള്‍ഫ് കപ്പില്‍ ഖത്തറുമായി സഹകരിയ്ക്കാന്‍ സൗദി-യുഎഇ-ബഹറൈന്‍ രാജ്യങ്ങളുടെ തീരുമാനം :ഖത്തറിനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയ ശേഷം ജിസിസി രാജ്യങ്ങളുടെ ആദ്യ പ്രതികരണം

 

റിയാദ് : ഗള്‍ഫ് കപ്പില്‍ ഖത്തറുമായി സഹകരിയ്ക്കാന്‍ സൗദി-യുഎഇ-ബഹറൈന്‍ രാജ്യങ്ങളുടെ തീരുമാനം .ഖത്തറിനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയ ശേഷം ജിസിസി രാജ്യങ്ങളുടെ ആദ്യ പ്രതികരണമാണ് ഇത്. ഇത്തവണ ഖത്തറിലാണ് അറേബ്യന്‍ ഗള്‍ഫ് കപ്പ് ഫുട്‌ബോള്‍ മത്സരം നടക്കുന്നത് . ചതുര്‍രാഷ്ട്രങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയ ശേഷം ആദ്യമായാണ് ഈ രാജ്യങ്ങളിലെ ഫുട്‌ബോള്‍ താരങ്ങള്‍ ഖത്തറിലെത്താന്‍ പോകുന്നത്. അറേബ്യന്‍ ഗള്‍ഫ് കപ്പ് ഫുട്‌ബോള്‍ ഫെഡറേഷന്റെ അഭ്യര്‍ഥന മാനിച്ചാണ് തീരുമാനമെന്ന് രാജ്യങ്ങള്‍ വിശദീകരിച്ചു.

1970ല്‍ ആരംഭിച്ചതാണ് എട്ട് ഗള്‍ഫ് രാഷ്ട്രങ്ങള്‍ പങ്കെടുക്കുന്ന അറേബ്യന്‍ ഗള്‍ഫ് കപ്പ് ഫുട്‌ബോള്‍ മത്സരം. കഴിഞ്ഞ വര്‍ഷം കുവൈത്തായിരുന്നു ടൂര്‍ണമെന്റിന് ആതിഥ്യം വഹിച്ചത്. ഇത്തവണ മത്സരം നടത്താന്‍ നറുക്ക് വീണത് ഖത്തറിന്. നവംബര്‍ 24 മുതല്‍ ഡിസംബര്‍ ആറ് വരെയാണ് മത്സരം. സൌദി, യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നിവര്‍ വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഖത്തറിനെതിരെ ഉപരോധത്തിലാണ്. ഈ സാഹചര്യത്തില്‍ മത്സരത്തില്‍ പങ്കെടുക്കേണ്ടെന്നായിരുന്നു മൂന്ന് രാജ്യങ്ങളുടേയും തീരുമാനം.

ഇതിനിടെ അപ്രതീക്ഷിതമായാണ് ഈ രാജ്യങ്ങളിലെ ഫുട്‌ബോള്‍ ഫെഡറേഷനുകള്‍ മത്സരത്തിന് അനുമതി കൊടുത്തത്. ഇരുപത്തി നാലാമത് ഗള്‍ഫ് കപ്പ് മത്സരത്തിനായി സൌദി, യു.എ.ഇ, ബഹ്‌റൈന്‍ താരങ്ങള്‍ ഖത്തറിലെത്തുമ്പോള്‍ മത്സരത്തിന് കൌതുകമേറും. മത്സരത്തിന്റെ സംഘാടകരായ അറബ് ഗള്‍ഫ് കപ്പ് ഫു്ട്‌ബോള്‍ ഫെഡറേഷന്റെ അഭ്യര്‍ഥന മാനിച്ചാണ് മത്സരത്തില്‍ പങ്കെടുക്കാനുള്ള തീരുമാനമെന്ന് മൂന്ന് രാജ്യങ്ങളിലേയും ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button