Latest NewsNewsSaudi ArabiaGulf

പ്രവാസികള്‍ക്ക് റെയ്ഡ് വിവരങ്ങള്‍ ചോര്‍ത്തി നൽകി : ഒരാൾ പിടിയിൽ

റിയാദ് : സൗദിയിൽ പ്രവാസികൾക്ക് റെയ്ഡ് വിവരങ്ങള്‍ ചോര്‍ത്തി നൽകിയയാൾ പിടിയിൽ. സ്വദേശിവത്കരണം പാലിക്കാത്ത സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്നവര്‍ക്കാണ് ഇയാള്‍ പരിശോധനാവിവരങ്ങള്‍ കൈമാറിയിരുന്നത്. അഫ്‍ലാജില്‍ ലേബര്‍ ഓഫീസ് ഉദ്യോഗസ്ഥര്‍ നടത്തുന്ന പരിശോധനകള്‍ ഇയാള്‍ മറ്റുള്ളവരെ അറിയിച്ചിരുന്നു. ഇതിനായി സ്വന്തം നാട്ടുകാരായ നിരവധിപ്പേരെ ഉള്‍പ്പെടുത്തി വാട്സ്ആപ് ഗ്രൂപ്പും തുടങ്ങിയിരുന്നെന്നും ഉദ്യോഗസ്ഥരുടെ പരിശോധനകള്‍, പരിശോധനകള്‍ക്കായി എത്തുന്ന വാഹനങ്ങള്‍, ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്ന നടപടികൾ ഗ്രൂപ്പ് വഴി അന്‍പതോളം പേരെ അറിയിച്ചിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ വ്യക്തിക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു.

Also read : വാഹനത്തിലിരുത്തി രക്ഷിതാക്കള്‍ പുറത്ത് പോയി; ഒന്നരയും രണ്ടും വയസുള്ള കുട്ടികള്‍ വെന്തുമരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button