Latest NewsNewsIndia

കശ്മീരിലെ നിർത്തിവെച്ച ട്രെയിന്‍ ഗതാഗതം ഇന്ന് മുതൽ പുനരാരംഭിക്കും

കാശ്മീർ: കശ്മീരിലെ നിർത്തിവെച്ച ട്രെയിന്‍ ഗതാഗതം ഇന്ന് മുതൽ പുനരാരംഭിക്കും. ശ്രീനഗര്‍ – ബരാമുള്ള റൂട്ടിലെ സര്‍വീസുകളാവും ആദ്യം പുനരാരംഭിക്കുക. കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയിലെ 370 ാം അനുച്ഛേദം റദ്ദാക്കുന്നതിനു മുമ്പാണ് സംസ്ഥാനത്തെ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചത്. നോര്‍ത്തേണ്‍ റെയില്‍വെ ഡിവിഷണല്‍ മാനേജര്‍ കഴിഞ്ഞ ദിവസം ബരാമുള്ളയിലേക്ക് ട്രെയിനില്‍ യാത്രചെയ്ത് സുരക്ഷ വിലയിരുത്തിയിരുന്നു. വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ വിച്ഛേദിച്ച സര്‍ക്കാര്‍ താഴ്‌വരയിലെ മുഖ്യധാരാ രാഷ്ട്രീയ പ്രവര്‍ത്തകരെയും കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരുന്നു.

സ്ഥിതിഗതികള്‍ മെച്ചപ്പെട്ട സാഹചര്യത്തില്‍ ട്രെയിന്‍ സര്‍വീസ് ചൊവ്വാഴ്ച പുനരാരംഭിക്കുമെന്ന് റെയില്‍വെ മന്ത്രി പീയുഷ് ഗോയല്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി. ശ്രീനഗര്‍ – ബരാമുള്ള റൂട്ടിലെ തീവണ്ടി സര്‍വീസുകളാവും ആദ്യം പുനരാരംഭിക്കുക. തീവണ്ടികള്‍ ഓടിത്തുടങ്ങുന്നതോടെ കശ്മീരിലെ വിനോദ സഞ്ചാരവും വ്യവസായങ്ങളും ശക്തിപ്രാപിക്കുമെന്ന് കേന്ദ്രമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.

ALSO READ: പഴുതടച്ച് ഇന്ത്യൻ സൈന്യം; ജമ്മു കശ്മീരില്‍ ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരന്റെ ഒളിസങ്കേതം തരിപ്പണമാക്കി

നോര്‍ത്തേണ്‍ റെയില്‍വെ ഡിവിഷണല്‍ മാനേജര്‍ രാകേഷ് അഗര്‍വാള്‍ കഴിഞ്ഞ ദിവസം ബദ്ഗാമില്‍നിന്ന് ബരാമുള്ളയിലേക്ക് തീവണ്ടിയില്‍ സന്ദര്‍ശിച്ച് സുരക്ഷ അടക്കമുള്ളവ വിലയിരുത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button