കോഴിക്കോട് : മാവോയിസ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് പന്തീരങ്കാവിൽ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലനെയും താഹയെയും പുറത്താക്കാനൊരുങ്ങി സിപിഎം. ലോക്കൽ ജനറൽ ബോർഡി യോഗം വിളിക്കാൻ തീരുമാനിച്ചു. സംഭവത്തെ കുറിച്ച് അന്വേഷണം നടത്താൻ മൂന്നംഗ കമ്മിഷനെ സിപിഎം നിയോഗിച്ചിരുന്നു. ഈ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതിന്റെ ആദ്യ യോഗം പന്നിയങ്കര ലോക്കലിൽ നാളെ വൈകിട്ട് നടക്കും. പന്നിയങ്കര ലോക്കൽ കമ്മിറ്റിക്ക് കീഴിലാണ് അലൻ ഉൾപ്പെട്ടിരിക്കുന്നത്. താഹ ഉൾപ്പെട്ട ലോക്കൽ കമ്മിറ്റിയുടെ ജനറൽ ബോർഡി യോഗം സംബന്ധിച്ച വിവരങ്ങൾ ലഭ്യമായിട്ടില്ല.
അതേസമയം അലൻ ഷുഹൈബിനെയും താഹ ഫസലിനെയും കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് തയാറെടുക്കുന്നു. ഇതിനായുള്ള കസ്റ്റഡി അപേക്ഷ നാളെ കോഴിക്കോട് പ്രിൻസിപ്പൽ ആന്റ് സെഷൻസ് കോടതിയിൽ നൽകും. കോഴിക്കോട് ജില്ലാ ജയിലിൽ കഴിയുന്ന അലന്റെയും താഹയുടെയും ജാമ്യഹർജി 14ാം തീയതി ഹൈക്കോടതി പരിഗണിക്കുക.രക്ഷപ്പെട്ട മൂന്നാമൻ എവിടെ എന്നത് സംബന്ധിച്ച് ഒരു വിവരവും പോലീസിന് ലഭിച്ചിട്ടില്ല.
Also read : പാലക്കാട് വനത്തില്‍ ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ട മാവോയിസ്റ്റ് നേതാവ് പിടിയില്‍
Post Your Comments