ഭാരം കുറയ്ക്കാന്‍ എന്തൊക്കെ വഴികളിലൂടെ സഞ്ചരിക്കാമെന്ന് അന്വേഷിക്കുന്നവര്‍ക്ക് ഒരു പുതിയ പദ്ധതി. പാല്‍ ഉത്പന്നങ്ങള്‍ ഒഴിവാക്കിയാണ് ഇത് നടപ്പാക്കേണ്ടതെന്ന ഉപദേശത്തിന് വിരുദ്ധമായാണ് ഈ പദ്ധതി.
പ്രോട്ടീനും, കാല്‍സ്യവും, ഒട്ടേറെ പോഷകങ്ങളും നിറഞ്ഞ പാല്‍ സമ്ബൂര്‍ണ്ണ ഭക്ഷണമായാണ് കരുതുന്നത്. രാത്രി ഉറങ്ങും മുന്‍പ് കുടിച്ചാല്‍ സുഖകരമായ ഉറക്കവും കിട്ടും. ലാക്ടോസും, സാച്ചുറേറ്റഡ് ഫാറ്റ് കൂടുതലെന്നും പറഞ്ഞ് ഒഴിവാക്കുന്ന പാല്‍ കുടിച്ച് ഭാരം കുറയ്ക്കാമെന്നാണ് ഗവേഷണം വ്യക്തമാക്കുന്നത്.
ഉയര്‍ന്ന കാല്‍സ്യവും, വൈറ്റമിന്‍ ഡിയുമാണ് ഭാരം കുറയ്ക്കാനുള്ള സഹായമായി പ്രവര്‍ത്തിക്കുന്നത്. രാവിലെ ഒരു ഗ്ലാസ് പാല്‍ കുടിക്കാന്‍ മാതാപിതാക്കള്‍ നിര്‍ബന്ധിച്ചത് വെറുതെയല്ലെന്നതാണ് വാസ്തവം. ഇതില്‍ അടങ്ങിയിട്ടുള്ള പെപ്റ്റൈഡ് വൈവൈ വിശപ്പിനെ പ്രതിരോധിക്കുന്ന ഘടകമാണ്. മറ്റ് ഭക്ഷണം കഴിക്കുന്നത് കുറയ്ക്കാന്‍ ഒരു ഗ്ലാസ് പാല്‍ കൊണ്ട് സാധിക്കും.
Post Your Comments