Life Style

ഒരിയ്ക്കല്‍ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിയ്ക്കുമ്പോള്‍… കാന്‍സര്‍ സാധ്യത

 

അടുക്കളയില്‍ ഉപയോഗിക്കുന്ന പല ഭക്ഷ്യവസ്തുക്കളും ശ്രദ്ധയോടെ സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ ആരോഗ്യത്തിന് പകരം അനാരോഗ്യമാകും പ്രദാനം ചെയ്യുക. അത്തരത്തിലൊരു ഭക്ഷ്യ വസ്തുവാണ് എണ്ണ. പ്രത്യേകിച്ച് ആധുനിക യുഗത്തില്‍ മായം കലര്‍ത്താത്ത എണ്ണകളൊന്നും തന്നെ വിപണിയില്‍ ലഭിക്കില്ല എന്നതും പ്രധാനമാണ്. അതിനാല്‍ എണ്ണ വാങ്ങുമ്പോള്‍ തന്നെ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടിയിരിക്കുന്നു.
പണ്ടുക്കാലത്ത് കൊപ്രയാട്ടി ശുദ്ധമായ വെളിച്ചെണ്ണയാക്കി ഉപയോഗിച്ചിരുന്നവരാണ് നമ്മള്‍. എന്നാല്‍, ആ ശീലമെല്ലാം വിട്ട് പോയി കഴിഞ്ഞിരിക്കുന്നു. എണ്ണ പാചകത്തിനായി ഉപയോഗിക്കുമ്‌ബോള്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. ആദ്യമായി ഡാല്‍ഡ പോലുള്ള ഹൈഡ്രോജനേറ്റഡ് എണ്ണകള്‍ ഉപയോഗിക്കാത്രിക്കുക എന്നതാണ് പ്രദാനം.

എണ്ണ പുകയുന്നതുവരെ ചൂടാക്കാതിരിക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. ഇത്തരത്തില്‍ പുകയുന്ന അളവിലേക്ക് എണ്ണ ചൂടാകുമ്‌ബോള്‍ കാന്‍സറിന് കാരണമാകുന്ന വിഷപദാര്‍ത്ഥങ്ങള്‍ ഉല്‍പ്പാദിപ്പിക്കപ്പെടും. ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുന്ന രീതയാണ് പലര്‍ക്കും. എന്നാല്‍, ഈ രീതി പലപ്പോഴും അപകടം ക്ഷണിച്ചുവരുത്തുകയാണ് ചെയ്യുന്നത്. ഉപയോഗിച്ച എണ്ണയും ഉപയോഗിക്കാത്ത എണ്ണയും കൂട്ടിക്കലര്‍ത്തി പാചക ചെയ്യുന്നതും രോഗങ്ങള്‍ക്ക് കാരണമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button